'ഇന്ത്യയുടെ അഭിമാന നിമിഷം'; മീര ചാനുവിന് ആശംസകളുമായി കർണം മല്ലേശ്വരി

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരഭായ്​ ചാനുവിന് ആശംസകളുമായി മുൻ ഒളിമ്പിക്​സ് ജേതാവ് കർണം മല്ലേശ്വരി. ഇന്ത്യയുടെ അഭിമാന നിമിഷമെന്ന് കർണം മല്ലേശ്വരി പ്രതികരിച്ചു.

കർണം മല്ലേശ്വരിക്ക് ശേഷം വനിതകളുടെ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് മീരഭായ്​ ചാനു. 21 വർഷത്തിന് ശേഷമാണ് മെഡൽ നേട്ടം. 2000ലെ സിഡ്നി ഒളിമ്പിക്​സിലാണ് കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയത്.

49 കിലോ വിഭാഗത്തിലാണ്​ മീര ​രാജ്യത്തിനായി വെള്ളി മെഡൽ നേടിയത്​. സ്​നാച്ചിൽ മീര 87 കിലോഗ്രാം ഉയർത്തി.

ചൈനയുടെ സിഹിഹു ഹൂവാണ്​ സ്വർണം നേടിയത്​. 84, 87 കിലോഗ്രാം ഉയർത്തിയ ചാനു 89 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അതേ സമയം 94 കിലോ ഉയർത്തിയാണ്​ ചൈനീസ്​ താരം ഒളിമ്പിക്​ റെക്കോഡോടെ സ്വർണം നേടിയത്​. ഇന്തോനേഷ്യയുടെ കാൻഡിക്​ വിൻഡി ഐഷക്കാണ്​ വെങ്കലം.

2014 കോമൺവെൽത്ത്​ ഗെയിംസിൽ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺവെൽത്ത്​ ഗെയിംസിലും സ്വർണം നേടിയിരുന്നു. കഴ​ിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കി.

Tags:    
News Summary - karnam malleswari react to weightlifter mirabai chanu wins olympics medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.