ടോക്യോ: ഒളിമ്പിക്സ് ടേബ്ൾ ടെന്നിസിൽ ഇന്ത്യക്ക് നേട്ടവും നിരാശയും. വനിതകളിൽ മാണിക് ബാത്ര തന്നെക്കാൾ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള താരത്തെ മലർത്തിയടിച്ചപ്പോൾ പുരുഷന്മാരിൽ ജി. സത്യൻ ഏറെ പിറകിലുള്ള കളിക്കാരനോട് തോറ്റുപുറത്തായി.
ബാത്ര തുടർച്ചയായ രണ്ടാം ജയത്തോടെയാണ് മൂന്നാം റൗണ്ടിൽ കടന്നത്. ലോക 62ാം റാങ്കുകാരിയായ ബാത്ര 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7ന് 32ാം നമ്പർ യുക്രെയ്നിെൻറ മാർഗരീറ്റ പെസോറ്റ്സ്കയെയാണ് വീഴ്ത്തിയത്. ആദ്യ രണ്ടു ഗെയിമുകളും അടിയറവെച്ച ബാത്ര പിന്നീട് തിരിച്ചടിക്കുകയായിരുന്നു.
ആദ്യ റൗണ്ടിൽ ബൈ കിട്ടിയ 26ാം സീഡായ സത്യൻ 11-7, 7-11, 4-11, 5-11, 11-9, 12-10, 11-6ന് ഹോങ്കോങ്ങിെൻറ 94ാം നമ്പർ സിയു ലാമിനോടാണ് തോറ്റത്. ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്ക് ലീഡ് നേടിയശേഷമായിരുന്നു തുടരെ മൂന്നു ഗെയിം നഷ്ടമാക്കി സത്യെൻറ പരാജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.