ടോക്യോ: ഇറ്റലിയുടെ മാർഷൽ ജേക്കബ്സ് ലോകത്തെ വേഗരാജാവ്. 9.80 സെക്കന്‍റിൽ 100 മീറ്റർ ഫിനിഷ് ചെയ്താണ് മാർഷൽ ജേക്കബ്സ് ടോക്യോ ഒളിമ്പിക്സിലെ സുവർണ താരമായത്. 9.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഫ്രെഡ് കേർളിക്കാണ് വെള്ളി. കാനഡയുെട ആൻട്രെ ഡെ ഗ്രാസ്യക്കാണ് വെങ്കലത്തിൽ മുത്തമിട്ടു. 1992ന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യൻ താരം ഒളിമ്പിക്സ് 100 മീറ്ററിൽ സ്വർണം നേടുന്നത്.
വനിതകളുടെ 100 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടി ആധിപത്യമുറപ്പിച്ച ജമൈക്കക്ക് പുരുഷ വിഭാഗത്തിൽ വൻ വീഴചപറ്റിയതായിരുന്നു ഫൈനലിനൊരുങ്ങും മുമ്പുള്ള കൗതുക സംഭവം. സെമിഫൈനൽ കടമ്പ കടക്കാൻ ജമൈക്കൻ താരങ്ങൾക്കായില്ല.
2004ന് ശേഷം ജമൈക്കൻ താരങ്ങളില്ലാത്ത ആദ്യ 100 മീറ്റർ ഫൈനലിനാണ് അരങ്ങൊരുങ്ങിയത്. സെമി ഫൈനലിൽ ജമൈക്കയുടെ യൊഹാൻ േബ്ലയ്ക് ആറാമതായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരവും ചാമ്പ്യനാകുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്തിരുന്ന ട്രെയ്വർ ബ്രോംവെലിന് ഫൈനലിന് യോഗ്യത നേടാനാകാത്തത് ഏവരെയും ഞെട്ടിച്ചിരുന്നു.
അതേ സമയം എല്ലാവരെയും അമ്പരപ്പിച്ച് ചൈനയുടെ സൂബിങ്ഷിയാൻ 9.83 മിനിറ്റിന്‍റെ ഏഷ്യൻ റെക്കോർഡോടെ ഫൈനലിലേക്ക് കടന്നു. ഫൈനലിലുള്ള ഏക ഏഷ്യൻ താരവും ബിങ്ഷിയാനാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട് കുറിച്ച 9.63 സെക്കന്‍റാണ് ഒളിമ്പിക് റെക്കോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.