ടോക്യോ: ഒളിമ്പിക്സിന് അരങ്ങുണർന്നതിനു പിന്നാലെ മെഡൽനേട്ടവുമായി ഇന്ത്യ. ഭാേരാദ്വഹനത്തിൽ വെള്ളി സ്വന്തമാക്കി സായ്കോം മീരാഭായ് ചാനുവാണ് 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സഫലമാക്കിയത്. വനിതകളുടെ 49 കി. വിഭാഗത്തിൽ 202 കിലോ (87 കി. +115 കി.) ഉയർത്തിയാണ് മണിപ്പൂർ സ്വദേശിയായ 26കാരി രജതപതക്കം മാറിലണിഞ്ഞത്. അഞ്ചു വർഷം മുമ്പ് റിയോ ഡെ ജനീറോയിൽ ഭാരം ഉയർത്താനാവാതെ കണ്ണീരണിഞ്ഞ ഓർമകൾ കഴുകിക്കളയുന്നതായി ചാനുവിന് ടോക്യോയിലെ നേട്ടം.
ഒളിമ്പിക്സിൽ ഫൈനലുകൾ അരങ്ങേറിയ ആദ്യ ദിനംതന്നെ ഇന്ത്യ മെഡൽപട്ടികയിൽ ഇടംപിടിക്കുന്നത് ആദ്യമാണ്. ഒരുഘട്ടത്തിൽ മെഡൽപട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ രണ്ടാം ദിനത്തിലെ മത്സരങ്ങൾ അവസാനിക്കുേമ്പാൾ 12ാമതാണ്. ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മികച്ച മെഡൽനേട്ടമാണിത്. 2000 സിഡ്നിയിൽ വെങ്കലവുമായി കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ ആദ്യ ഒളിമ്പിക് മെഡൽ നേടിയതിനുശേഷം ഇൗയിനത്തിൽ ഇന്ത്യ മെഡൽ നേടുന്നതും ആദ്യം.
ചൈനയുടെ ഹൗ ഷീഹുയി ആണ് 210 കിലോ (94 കി. +116 കി.) ഉയർത്തി മൂന്നു വിഭാഗത്തിലും (സ്നാച്ച്, ക്ലീൻ ആൻഡ് ജർക്, മൊത്തം) ഒളിമ്പിക് റെക്കോഡുമായി സ്വർണം നേടിയത്. ഇന്തോനേഷ്യയുടെ ആയിഷ വിൻഡി കാൻറിക 194 കിലോ (84 കി. +110 കി.) വെങ്കലം സ്വന്തമാക്കി. ആദ്യ വിഭാഗമായ സ്നാച്ചിൽ ആദ്യ ശ്രമത്തിൽ 84 കിേലായും രണ്ടാം ശ്രമത്തിൽ 87 കിലോയും ഉയർത്തിയ ചാനു അവസാന ശ്രമത്തിൽ 89 കിലോ ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ വിഭാഗത്തിൽ ചാനുവിെൻറ കരിയറിലെ മികച്ച ഭാരം 88 കിലോ ആയിരുന്നു. 96 കിലോയുടെ ലോക റെക്കോഡുള്ള ഷീഹുയി 94 കിലോ ഉയർത്തി മുന്നിലെത്തി. തെൻറ ഇഷ്ടവിഭാഗമായ ക്ലീൻ ആൻഡ് ജർക്കിൽ ആദ്യ രണ്ടു ശ്രമങ്ങളിൽ 110, 115 കി. വീതമുയർത്തിയ ചാനു അവസാന ശ്രമത്തിൽ 117 കിലോക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ വിഭാഗത്തിൽ 119 കിലോയുടെ ലോകറെക്കോഡ് ചാനുവിെൻറ പേരിലാണ്. 116 കിലോയുമായി ഈ വിഭാഗത്തിലും ലീഡ് നേടിയ ഷീഹുയി സ്വർണം ഉറപ്പാക്കുകയായിരുന്നു.
2016 ഒളിമ്പിക്സിൽ തിളങ്ങാനായില്ലെങ്കിലും പിന്നീട് ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം േനടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.
മെഡൽപ്രതീക്ഷയുണ്ടായിരുന്ന അെമ്പയ്ത്തിലും ഷൂട്ടിങ്ങിലും ശനിയാഴ്ച ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ഹോക്കിയിൽ പുരുഷന്മാർ ആദ്യ കളി ജയിച്ചപ്പോൾ വനിതകൾ തോറ്റു. ബാഡ്മിൻറൺ സിംഗ്ൾസിൽ ബി. സായ്പ്രണീത് തോറ്റപ്പോൾ ഡബ്ൾസിൽ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി ജോടി ജയത്തോടെ തുടങ്ങി. ടെന്നിസിൽ സുമിത് നെഗാളും ജയിച്ചു. ബോക്സിങ്ങിൽ പരിക്കേറ്റ വികാസ് കൃഷൻ ആദ്യ റൗണ്ടിൽ പുറത്തായി. ടേബ്ൾ ടെന്നിസിൽ മാണിക് ബാത്ര ജയിച്ചപ്പോൾ ഡബ്ൾസിൽ ബാത്രയും ശരത് കമലുമടങ്ങിയ സഖ്യം തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.