ടോക്യോ: ലോക രണ്ടാം നമ്പർ താരവും ടെന്നീസിൽ ജപ്പാന്‍റെ ഉറച്ച മെഡൽ പ്രതീക്ഷയുമായിരുന്ന നവാമി ഒസാക മൂന്നാം റൗണ്ടിൽ തോറ്റ് പുറത്ത്. ചെക് റിപ്പബ്ലിക്കിന്‍റെ മാർകേറ്റ വോൻഡ്രസോവയാണ് ഒസാകയെ ഏകപക്ഷീയമായ സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്കോർ 6-1, 6-4. ഒളിമ്പിക്സ് ദീപ ശിഖ തെളിയിച്ച ഒസാക്ക ടോക്യോ ഒളിമ്പിക്സിന്റെ ഐക്കണുകളിൽ ഒരാളായിരുന്നു.
നാലുതവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ 23 കാരിയുടെ സ്വന്തം നാട്ടുകാർക്ക് മുന്നിൽ സ്വർണം നേടാനുള്ള മോഹവും ഇതോടെ പൊലിഞ്ഞു. ലോക റാങ്കിങ്ങിൽ 42ാം സ്ഥാനത്തുള്ള വോൻഡ്രസോവക്ക് വിജയം സ്വപ്നസമാനമാണ്. ഒളിമ്പിക്സ് വനിത ടെന്നീസിൽ ആദ്യ റൗണ്ടിൽ തന്നെ വൻ അട്ടിമറി നടന്നിരുന്നു. ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി 48ാം സ്ഥാനത്തുള്ള സാറ സോറിബസ് ടോർമോയോട് എതിരില്ലാത്ത സെറ്റുകൾക്ക് തോറ്റ് പുറത്താകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.