നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണജേതാവായ നീരജിേന്റത് അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പാണ്. പൊണ്ണത്തടിയുടെ പേരിൽ പരിഹസിക്കപ്പെട്ട ഏറെ തടിയുള്ള, വികൃതിപ്പയ്യനായിരുന്ന നീരജിന്‍റെ വിജയ കഥ അവിശ്വസനീയമാണ്.
13ാം വയസ്സിലേ 80 കിലോയായിരുന്നു നീരജിെൻറ തൂക്കം. അതുകൊണ്ടുള്ള പരിഹാസങ്ങൾ വേറെയും.ഇതോടെ പിതാവ് സതീഷ് കുമാർ ചോപ്ര നീരജിനെ നല്ലകുട്ടിയാക്കാനും തടികുറക്കാനുമായി അമ്മാവൻ സുരീന്ദർ ചോപ്രയുടെ കൂടെ വിട്ടു. അമ്മാവൻ കൊണ്ടുപോയത് നീരജിെൻറ ഗ്രാമമായ ഖന്ദേരയിൽനിന്ന് 15 കി.മീ. അകലെയുള്ള പാനിപ്പത്തിലെ ശിവാജി സ്റ്റേഡിയത്തിലേക്ക്. കുഞ്ഞുനീരജിെൻറ ഉൗർജം ഓട്ടത്തിലേക്ക് തിരിച്ചുവിടാനായിരുന്നു പ്രാദേശിക കോച്ച് കൂടിയായ അമ്മാവെൻറ ശ്രമം. എന്നാൽ, നീരജിന് ഭ്രമം കയറിയത് സ്റ്റേഡിയത്തിൽ കുറച്ചുപേർ പരിശീലനം നടത്തുന്ന ജാവലിൻ ത്രോയിൽ. പിന്നെ നടന്നത് ചരിത്രം.
2016ൽ അണ്ടർ 20 ലോകറെക്കോഡ് നേടിയ 86.48 മീറ്റർ ദൂരവുമായാണ് നീരജ് ലോകശ്രദ്ധയാകർഷിച്ചത്. 18ാം വയസ്സിൽ ഇത്ര ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ച മറ്റൊരു ഇന്ത്യൻ താരമില്ല. അന്ന് മത്സരശേഷം നീരജ് പറഞ്ഞത് തന്‍റെ ലക്ഷ്യം ടോക്യോയിൽ സ്വർണമെഡലാണെന്നായിരുന്നു. റിയോ ഒളിമ്പിക്സിൽ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അന്ന് ചോപ്ര പറഞ്ഞിരുന്നു. ലോകറെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കിയെങ്കിലും റിയോ ഒളിമ്പിക്സ് യോഗ്യത തെളിയിക്കേണ്ട സമയം അവസാനിച്ചതിനാല്‍ ചോപ്രക്ക് ഒളിമ്പിക്സ് പ്രവേശം നേടാന്‍ കഴിഞ്ഞില്ല. ഒളിമ്പിക്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചിരുന്നെങ്കിലും നടന്നില്ല.
പിന്നെയുള്ളത് പടിപടിയായുള്ള വളർച്ചയായിരുന്നു. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം, 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം, 2018 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. എന്നാൽ, 2019ൽ പിടികൂടിയ പരിക്ക് നീരജിെൻറ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. ജാവലിൻ എറിയുന്ന വലംകൈയുടെ മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ നീരജിന് ഒരു വർഷത്തോളമാണ് പുറത്തിരിക്കേണ്ടിവന്നത്. ഇതോടെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് നഷ്ടമാവുമെന്ന അവസ്ഥയായി. കോവിഡ് മൂലം ഒളിമ്പിക്സ് ഈ വർഷത്തേക്കു മാറ്റിയതാണ് നീരജിനെ തുണച്ചത്. ഈ വർഷം തുടക്കത്തോടെ മികച്ച ഫോമിലേക്കുയർന്ന നീരജ് മാർച്ചിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ 88.07 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് തെൻറ തന്നെ ദേശീയ റെക്കോഡ് തിരുത്തിയാണ് ഒളിമ്പിക്സിനെത്തിയത്.
നീരജ് ചോപ്ര
വയസ്സ് 23
24 ഡിസംബർ 1997
(പാനിപ്പത്ത്, ഹരിയാന)
പിതാവ്: സതീഷ് കുമാർ ചോപ്ര
മാതാവ്: സരോജ് ദേവി
നേട്ടം
2018 ഏഷ്യൻ ഗെയിംസ് സ്വർണം
2018 കോമൺവെൽത്ത് ഗെയിംസ് സ്വർണം
2017 ഏഷ്യൻ ചാമ്പ്യൻഷിപ് സ്വർണം
2016 ദക്ഷിണേഷ്യൻ ചാമ്പ്യൻഷിപ് സ്വർണം
2016 ലോക ജൂനിയർ ചാമ്പ്യൻഷിപ് സ്വർണം
2016 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ് വെള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.