ചരിത്രമെഴുതി​ നീരജ്​ ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണം ഇന്ത്യക്ക്​

​ടോ​ക്യോ: ലോകത്തി​ന്‍റെ നെഞ്ചിലേക്ക്​ സുർവണ മുനയുള്ള ജാവലിൻ നീട്ടിയെറിഞ്ഞ്​ നീരജ്​ ചോപ്ര രാജ്യ​ത്തിന്​ സമ്മാനിച്ചത്​ കായിക ചരിത്രത്തി​ലെ അനർഘ നിമിഷം. അത്​ലറ്റിക്​സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്​നം​ യാഥാർഥ്യമായി. ടോക്യോ ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിലാണ് ആധികാരികമായാണ്​​ നീരജ്​​ ചോപ്ര സ്വർണത്തിൽ മുത്തമിട്ടത്​​. 2008ൽ ഷൂട്ടിങ്ങിൽ അഭിനവ്​ ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട്​ ചരിത്രമുള്ള ഒളിമ്പിക്​സിൽ​ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്​.

ആദ്യ ഏറിൽ 87.03 മീറ്റർ ദൂരം താണ്ടിയപ്പോൾ അതിനടുത്തുപോലും എത്താൻ മറ്റാർക്കുമായില്ല. ആദ്യ ശ്രമത്തിൽ 85.30 മീറ്റർ എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ മാത്രമാണ്​ അൽപം അടുത്തെത്തിയെന്നു തോന്നിച്ചത്​. കരുത്തനായ എതിരാളിയാകുമെന്ന്​ കരുതിയ 2017ലെ ലോക ചാമ്പ്യനും സ്വർണം നേടാൻ ഏറ്റവും സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ്​ വെറ്റർക്ക്​ 82.52 മീറ്ററേ എറിയാൻ കഴിഞ്ഞുള്ളൂ. ചെക്​ റിപ്പബ്ലിക്​ താരങ്ങളായ ജാകൂബ്​ വാദ്​ലെജിച്ച്​ 83.98 ഉം വിറ്റ്​സ്​ലാവ്​ വെസ്​ലി 79.73 ഉം എറിഞ്ഞു. ആദ്യ ശ്രമത്തിൽ നീരജ്​ എറിഞ്ഞ ദൂരം ആർക്കും മറികടക്കാനായില്ല.

രണ്ടാം ശ്രമത്തിൽ നീരജ്​ ത​െൻറ ദൂരം 87.58 എന്ന മികച്ച ദൂരത്തിലേക്ക്​ എറിഞ്ഞിട്ടു. രണ്ടാം ശ്രമത്തിലും നീരജിനൊപ്പമെത്താൻ ആർക്കുമായില്ല. ആദ്യ റൗണ്ടിൽ തന്നെ ജൊഹാനസ്​ വെറ്റർ പുറത്തായപ്പോഴും ജാക്കൂബ്​ മറികടക്കുമോ എന്ന ആശങ്കയുണ്ടയത്​ അഞ്ചാം റൗണ്ടിൽ 86.67 ദൂരമെറിഞ്ഞപ്പോഴായിരുന്നു. നീരജി​െൻറ നാലും അഞ്ചും റൗണ്ടുകൾ ഫൗളായി. ഫൈനൽ റൗണ്ടിൽ നീരജിന്​ 84.24 മീറ്ററേ എറിയാനായുള്ളൂ. ജാക്കൂബി​െൻറ അവസാന ഏറ്​ ഫൗളായതോടെ നീരജല്ലാതെ മറ്റൊരാൾ സ്വർണാവകാശിയില്ലെന്നുറപ്പിച്ചു. മറ്റാർക്കും 86 മീറ്റർ പോലും എറിയാൻ കഴിഞ്ഞില്ല. 

യോ​ഗ്യ​ത റൗ​ണ്ടി​ൽ ഏ​റ്റ​വും മി​ക​ച്ച ദൂ​ര​വു​മാ​യാ​ണ്​ 23കാ​ര​നാ​യ നീ​ര​ജ്​ ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ താ​രം ആ​ദ്യ ഏ​റി​ൽ ത​ന്നെ 86.59 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക്​ ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ്​ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്. 85.64 മീ​റ്റ​ർ ആ​യി​രു​ന്നു യോ​ഗ്യ​ത മാ​ർ​ക്ക്. ​

Tags:    
News Summary - Neeraj Chopra on history; Gold in javelin throw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.