ടോക്യോ: ഒളിമ്പിക്സിൽ അത്യപൂർവമായ ട്രിപ്ൾ സ്വർണത്തിന് ശ്രമിക്കുന്ന നെതർലൻഡ്സിെൻറ സിഫാൻ ഹസന് ഒരു വീഴ്ചയിലൂടെ ആ സ്വപ്നം പൊലിയുന്നത് സഹിക്കാനാവില്ലായിരുന്നു. അതിനാൽതന്നെ വനിതകളുടെ 1500 മീ. ഹീറ്റ്സിെൻറ അവസാന ലാപ്പിെൻറ തുടക്കത്തിൽ വീണുപോയ സഹതാരത്തിെൻറ കാലിൽ തടഞ്ഞ് വീണിട്ടും എഴുന്നേറ്റോടിയ സിഫാൻ മുന്നിൽ പോയവരെയെല്ലാം ഓടിത്തോൽപിച്ച് ഒന്നാമതെത്തി സെമി ഫൈനലിലേക്ക് യോഗ്യത നേടി.
കെനിയയുടെ എന ജെബിറ്റോക്കാണ് ആദ്യം സ്വയം വീണത്. തൊട്ടുപിറകിലുണ്ടായിരുന്ന സിഫാൻ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും ജെബിറ്റോക്കിെൻറ കാലിൽതടഞ്ഞുവീണു. പിടഞ്ഞെഴുന്നേറ്റ താരം പിന്നീട് കുതികുതിച്ചു. എതിരാളികളെ ഒന്നൊന്നായി മറികടന്ന സിഫാൻ ഒന്നാമതായി ഫിനിഷിങ് ലൈൻ കടന്നു. തൊട്ടുപിറകെ 5000 മീറ്റർ ഫൈനലിനിറങ്ങിയ താരം സ്വർണവുമായാണ് തിരിച്ചുകയറിയത്. ഇനി 10000 മീറ്ററിലും മത്സരമുണ്ട്. 1500, 5000, 10000 മീറ്ററുകളിൽ ജേത്രിയായാൽ ഒരു ഒളിമ്പിക്സിൽ ഈ മൂന്നിനങ്ങളിലും സ്വർണം നേടുന്ന ആദ്യ താരമാവും ഇത്യോപ്യയിൽ ജനിച്ച് അഭയാർഥിയായെത്തി നെതർലൻഡ്സുകാരിയായ സിഫാൻ ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.