ഇംഫാൽ: ടോക്യോ ഒളിമ്പിക്സിൽ വെള്ളിത്തിളക്കവുമായി ഇന്ത്യയുടെ അഭിമാനമായി മാറിയ ഉടൻ മീരാബായ് ചാനു പ്രകടിപ്പിച്ച ആഗ്രഹം ഏെറക്കാലമായി കഴിച്ചിട്ടില്ലാത്ത പിസ കഴിക്കണമെന്നായിരുന്നു. ഒളിമ്പിക്സിനുവേണ്ടിയുള്ള തയാറെടുപ്പിെൻറ ഭാഗമായി ഭക്ഷണക്രമീകരണം കർശനമാക്കിയപ്പോൾ താൻ ഏറ്റവും മിസ് ചെയ്തത് പിസയാണെന്നും ചാനു പറഞ്ഞിരുന്നു.
ഇപ്പോഴിതാ, ചാനുവിനെ തേടി പിസയെത്തിയിരിക്കുന്നു. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയതിനു പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം ഒരുക്കിയ സ്വീകരണച്ചടങ്ങിൽ മന്ത്രിക്കൊപ്പം ചാനു പിസ കഴിച്ചിരുന്നു. ചൊവ്വാഴ്ച സ്വന്തം നാടായ മണിപ്പൂരിലെത്തി വീട്ടുകാരോടൊപ്പം ചേർന്നതിനുപിന്നാലെ പിസ കമ്പനിയിൽനിന്നും ചാനുവിനെ തേടി പിസയെത്തി. പിസയുമായുള്ള ചിത്രം ചാനു സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. തെൻറ പിസ പ്രേമം ചാനു വെളിപ്പെടുത്തിയതിനുപിന്നാലെ ഒരു കമ്പനി താരത്തിന് ആജീവനാന്തം പിസ സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അവർ തന്നെയാണ് ചാനുവിന് പിസ എത്തിച്ചതും.
ചൊവ്വാഴ്ച മണിപ്പൂരിലെത്തിയ ചാനുവിന് ഗംഭീര വരവേൽപാണ് ലഭിച്ചത്. ഇംഫാലിലെ ബീർ ടികേന്ദർജിത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചാനുവിനെ സ്വീകരിക്കാൻ അമ്മയെത്തിയിരുന്നു. നിരവധി പേർ ടോക്യോയിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡലുമായി രാജ്യത്തിെൻറ അഭിമാനമായി മാറിയ താരത്തെ കാണാനെത്തി. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിെൻറ നേതൃത്വത്തിൽ ചാനുവിന് സ്വീകരണവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.