ടോക്യോ: പുരുഷ ഫുട്ബാളിൽ ഗ്രൂപ് റൗണ്ട് പൂർത്തിയായപ്പോൾ കരുത്തരായ അർജൻറീന, ഫ്രാൻസ്, ജർമനി എന്നിവർ പുറത്ത്. ആവേശകരമായ അവസാന റൗണ്ടിൽ ഫ്രാൻസ് ജപ്പാനോട് 4-0ത്തിെൻറ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയപ്പോൾ, നിർണായക മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് അർജൻറീനയുടെയും ജർമനിയുടെയും വഴിയടഞ്ഞത്. ജർമനി ഐവറി കോസ്റ്റിനോടും(1-1) അർജൻറീന (1-1) സ്പെയിനിനോടുമാണ് സമനിലയിൽ കുരുങ്ങിയത്.
മറ്റു മത്സരങ്ങളിൽ ബ്രസീൽ, എവർട്ടൻ സൂപ്പർ താരം റിച്ചാർലിസണിെൻറ ഡബിൾ ഗോൾ മികവിൽ 3-1ന് സൗദിയെ തോൽപിച്ച് മുന്നേറിയപ്പോൾ, ഈജിപ്ത് ആസ്ട്രേലിയയെ 2-0ത്തിന് തോൽപിച്ച് നോക്കൗട്ടിൽ കടന്നു. ഗ്രൂപ് സിയിൽ അർജൻറിനക്കും ഈജിപ്തിനും ഒരേ പോയൻറാണെങ്കിലും ഗോൾ ശരാശരി ഈജിപ്തിനെ തുണച്ചു. മറ്റു മത്സരങ്ങളിൽ മെക്സികോ ദക്ഷിണാഫ്രിക്കയെ 3-0ത്തിന് തോൽപിച്ച് ക്വാർട്ടർ ഉറപ്പിച്ചപ്പോൾ, ദക്ഷിണ കൊറിയ ഹോണ്ടുറസിനെ 6-0ത്തിന് തകർത്ത് ഗ്രൂപ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ പ്രവേശിച്ചു. ന്യൂസിലൻഡ് റുമേനിയയെ ഗോൾരഹിത സമനിലയിൽ തളച്ചും ക്വാർട്ടറിലെത്തി.
31ന് നടക്കുന്ന ക്വാർട്ടറിൽ ബ്രസീൽ ഈജിപ്തിനെയും, ദക്ഷിണ െകാറിയ മെക്സികോയെയും സ്പെയിൻ ഐവറി കോസ്റ്റിനെയും ആതിഥേയരായ ജപ്പാൻ ന്യൂസിലൻഡിനെയും നേരിടും.
ആവേശം നിറഞ്ഞ സ്പെയിൻ-അർജൻറീന മത്സരത്തിൽ റിയൽ സോസിഡാഡ് താരം മൈക്കൽ മെറീനോയുടെ(66) ഗോളിൽ സ്പാനിഷ് പടയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, തോമസ് ബെൽമോെൻറയുടെ(87) അവസാന നിമിഷത്തെ ഗോളിൽ അർജൻറീന തിരിച്ചുവരവിെൻറ സൂചന നൽകി. ആർത്തിരമ്പി കളിച്ചെങ്കിലും മെസ്സിയുടെ നാട്ടുകാർക്ക് വിജയ ഗോൾ നേടാനായില്ല.
മിന്നും ഫോമിലുള്ള റിച്ചാർലിസണിെൻറ (76,93) ഡബിൾ ഗോളാണ് ബ്രസീലിന് സൗദിക്കെതിരെ അനായാസ ജയം സമ്മാനിച്ചത്. ജർമനിക്കെതിരായ ആദ്യ മത്സരത്തിലും ഹാട്രിക് നേടി താരം തിളങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.