ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിൽ ഒരാളായ കേരളത്തിന്‍റെ സ്വന്തം പയ്യോളി എക്സ്പ്രസ് പി.ടി. ഉഷ. '37 വര്‍ഷത്തിനുശേഷം എന്‍റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്‍റെ മകനേ' എന്ന് വികാരനിര്‍ഭരയായി ഉഷ ട്വിറ്ററില്‍ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രവും ഉഷ പങ്കുവെച്ചു.
Realised my unfinished dream today after 37 years. Thank you my son @Neeraj_chopra1 🇮🇳🥇#Tokyo2020 pic.twitter.com/CeDBYK9kO9
— P.T. USHA (@PTUshaOfficial) August 7, 2021
ഒളിമ്പിക്‌സിന്‍റെ ചരിത്രത്തിൽ ഇന്ത്യയുടെ കണ്ണീർമുത്ത് ആണ് ഉഷ. 37 വർഷം മുമ്പ് ലോസ് ആഞ്ചലസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്‍റെ ഫൈനലില്‍ സെക്കൻഡിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. ഇന്ത്യന്‍ കായികചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദകമായ ഈ നിമിഷത്തിന്‍റെ സങ്കടമാണ് സുവർണ നേട്ടത്തിലൂടെ നീരജ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.