തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സിലെ പി.വി. സിന്ധുവിെൻറ വെങ്കല മെഡല്‍ നേട്ടത്തിൽ അഭിനന്ദനം അർപ്പിച്ച് സംസ്ഥാന നിയമസഭ. സിന്ധുവിന് തുടര്‍ന്നും മികച്ച വിജയങ്ങള്‍ ഉണ്ടാകേട്ടയെന്ന് ആശംസിക്കുന്നതായി സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
ഈ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച രണ്ട് മെഡലുകളും വനിതകളാണ് നേടിയത്. ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീര ചാനുവും ബാഡ്മിൻറണില്‍ വെങ്കല മെഡല്‍ നേടിയ പി.വി. സിന്ധുവും. വനിതകളുടെ ബോക്സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതാ താരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.