ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്‍റൺ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ പി.വി. സിന്ധു ക്വാർട്ടറിൽ. ഡെന്മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിൽ ഉറപ്പിച്ചത്. സ്‌കോര്‍: 21-15, 21-13.
രണ്ട് സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധുവിന് മുമ്പിൽ ഡെന്‍മാര്‍ക്ക് താരത്തിന് പിടിച്ചുനിൽക്കാനായില്ല. 40 മിനിട്ടിനുള്ളിൽ രണ്ട് സെറ്റുകളും ഇന്ത്യൻ താരം പൂർത്തിയാക്കി.
ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ നാലാം സീഡ് അകാനെ യമാഗൂച്ചിയെയോ സൗത്ത് കൊറിയയുടെ 12ാം സീഡ് ഗാവൂൻ കിമ്മിനെയോ ആവും സിന്ധു നേരിടുക.
ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകളിലാണ് തകർത്താണ് ഒളിമ്പിക്സ് മത്സരത്തിൽ സിന്ധു ആദ്യ ജയം നേടിയത്. വനിതാ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയിലാണ് സിന്ധു മത്സരിക്കുന്നത്.
2016 റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.