ദോഹ: ജപ്പാനിലെ ടോക്യോയിൽ നിന്നും ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സ്വർണമണിഞ്ഞ് ഖത്തർ. പുരുഷ വിഭാഗം വെയ്റ്റ് ലിഫ്റ്റിങ്ങിൽ പുതിയ ഒളിമ്പിക് റെക്കോഡ് കുറിച്ചുകൊണ്ട് ഫാരിസ് ഇബ്രാഹിം ഖത്തറിൻെറ പൊൻതാരമായി മാറി. 96 കിലോ വിഭാഗത്തിൽ മത്സരിച്ച 23കാരൻ 402 കിലോ ഭാരമാണ് ഉയർത്തിയത്. ക്ലീൻ ആൻ ജെർക്കിൽ 225 കിലോയും, സ്നാച്ചിൽ 177 കിലോയും ഉയർത്തിയപ്പോൾ ഖത്തറിന് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണത്തിനൊപ്പം പിറന്നത് ഒളിമ്പിക്സിലെ സർവകാല റെക്കോഡും. ഇതേ വിഭാഗത്തിൽ മത്സരിച്ച വെനിസ്വേലയുടെ കെയ്ദൊമർ വാലനില സാഞ്ചസ് വെള്ളിയും, ജോർജിയയുടെ ആൻറൺ പ്ലിയസ്നോയ് വെങ്കലവും നേടി.
1984 ലോസാഞ്ചലസ് ഒളിമ്പിക്സ് മുതൽ വിശ്വമേളയിൽ പങ്കാളിത്തമുള്ള ഖത്തറിൻെറ പത്താം ഒളിമ്പിക്സായിരുന്നു ടോേക്യായിലേത്. ഇതുവരെ നാല് വെങ്കലവും ഒരു വെള്ളിയും മാത്രം സ്വന്തമായുള്ള രാജ്യത്തിന്, ടോക്യോയിൽ നിന്നും ഫാരിസ് ഇബ്രാഹിമിൻെറ സ്വർണവാർത്ത ഇരട്ടി മധുരമായി. 2016 റിയോ ഡെ ജനീറോ ഒളിമ്പിക്സിലെ മുതാസ് ബർഷിമിൻെറ ഹൈജംപ് വെള്ളിയായിരുന്നു ഖത്തറിൻെറ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.