ടോക്യോ: പൊന്നാകണേയെന്നാശിച്ച് ഒരു രാത്രി മുഴുവൻ ഇന്ത്യക്കാർ ഉറക്കമൊഴിച്ചിരുന്നതാണ്. ടോക്യോയിലെ ഗോദയിൽ നിന്ന് ഇന്ത്യൻ അഭിമാനമായി സുവർണശോഭയോടെ രവികുമാർ ദാഹിയ ഉദിച്ചുയരുമെന്ന പ്രത്യാശയായിരുന്നു ആ കാത്തിരിപ്പിെൻറ കാതൽ. പൊന്ന് പൊലിച്ചില്ലെങ്കിലും വെള്ളിത്തിളക്കവുമായി രവികുമാർ രജതകുമാരനായി തിളങ്ങി നിന്ന ദിവസമായിരുന്നു വ്യാഴാഴ്ച. ഇന്ത്യക്കായി ഒളിമ്പിക്സ് ഗോദയിൽ നിന്ന് പിറന്ന രണ്ടാമത്തെ വെള്ളി.
ലോക ചാമ്പ്യനായ റഷ്യൻ താരം സാവുർ ഉഗ്വേവിനോട് 4-7 ന് വീറോടെ പൊരുതിയായിരുന്നു രവികുമാർ തോൽവി സമ്മതിച്ചത്. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിെൻറ കലാശപ്പോരിൽ റഷ്യൻ താരത്തെ നേരിടാൻ ഉറച്ച കാൽവെപ്പുകളോടെയായിരുന്നു രവികുമാർ ഗോദയിലെത്തിയത്. പക്ഷേ, ആദ്യ റൗണ്ടിെൻറ തുടക്കത്തിൽ തന്നെ രണ്ടുപോയൻറുമായി മുൻതൂക്കം നേടാൻ ഉഗ്വേവിനായി. തൊട്ടുടൻ തന്നെ രണ്ട് പോയൻറ് നേടി രവിയും ഒപ്പമെത്തി. പക്ഷേ, രണ്ട് പോയൻറുകൂടി നേടി ആദ്യ റൗണ്ടിൽ 4-2ന് ഉഗ്വേവ് മുന്നിലെത്തി.
രണ്ടാം റൗണ്ടിെൻറ തുടക്കവും റഷ്യൻ താരത്തിെൻറ മുന്നേറ്റത്തോടെയായിരുന്നു. 5-2 എന്ന നിലയിൽ നിന്ന് ഉഗ്വേവ് 7-2 ആയി പോയൻറ് ഉയർത്തി. അവസാന റൗണ്ടിൽ രണ്ടു പോയൻറ് നേടി ഗംഭീരമായി രവികുമാർ തിരിച്ചടിച്ചു തുടങ്ങിയപ്പോൾ സെമി ഫൈനലിൽ കസാഖ്സ്താെൻറ നൂറിസ്ലാം സനായേവിനെ മലർത്തിയടിച്ചത് ആവർത്തിക്കുമെന്ന പ്രതീക്ഷയുണർത്തി.
പക്ഷേ, അതിനിട നൽകാതെ രവികുമാറിന് പിടികൊടുക്കാതെ റഷ്യൻ താരം ഒഴിഞ്ഞുമാറിയതോടെ 7-4 ൽ മത്സരം സാവുർ ഉഗ്വേവ് സ്വന്തമാക്കി സ്വർണമണിഞ്ഞു. രവികുമാറിന് വെള്ളിമെഡലും ഇന്ത്യക്ക് ടോക്യോയിലെ രണ്ടാം വെള്ളിയുമായി. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവാണ് ഇക്കുറി ഇന്ത്യക്കായി ആദ്യ വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി.
രവികുമാറിെൻറ വെള്ളിനേട്ടത്തിനിടയിലും ഗോദയിൽ നിന്ന് ഇന്ത്യ നിരാശയുടെ വാർത്തയും കേട്ടു. പുരുഷന്മാരുടെ 86 കിലോ വിഭാഗത്തിൽ വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ദീപക് പുനിയ 4-2ന് തോറ്റു. സാൻ മാരിനോയുടെ മൈലെസ് നാസിമാണ് ദീപക്കിനെ തോൽപിച്ചത്. മത്സരത്തിൽ മുന്നിൽ നിന്ന ദീപക്കിനെ അവസാന സെക്കൻഡുകളിലെ സമർഥമായ നീക്കത്തിലൂടെയാണ് മൈലെസ് നാസിം കീഴടക്കിയത്.
ഗുസ്തിയിൽ മറ്റൊരു വെങ്കല പ്രതീക്ഷയായിരുന്ന അൻഷു മാലിക് റെപാഷെ റൗണ്ടിൽ റഷ്യയുടെ വലേറിയ കബ്ലോവയോട് തോറ്റു. 5-1നായിരുന്നു അൻഷുവിെൻറ തോൽവി.
ഇന്ത്യ ഏറെ പ്രതീക്ഷിച്ചിരുന്ന വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ടും നിരാശ സമ്മാനിച്ചു. ക്വാർട്ടർ ഫൈനലിൽ ബെലറൂസിെൻറ വനേസ കലാദ്സിൻസ്കയയാണ് ഫോഗട്ടിനെ 9-3 എന്ന സ്കോറിനു വീഴ്ത്തിയത്. വനേസ സെമിയിൽ ചൈനയുടെ ക്വിൻയു പാങ്ങിനോട് തോറ്റതോടെ റെപാഷെ അവസരവും േഫാഗട്ടിന് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.