പട്ടിണിയും ലൈംഗിക അതിക്രമവും നേരിട്ട ബാല്യം കടന്ന്​ സിമോൺ ബൈൽസ്​ ലോകത്തെ ഏറ്റവും വലിയ ജിംനാസ്​റ്റായ കഥ

ടോകിയോ: ടോകിയോ ഒളിമ്പിക്​സിൽ ഗ്ലാമർ ഇനമായ ജിംനാസ്​റ്റിക്​സിൽ മെഡലിനരികെ കളി നിർത്തി മടങ്ങിയ അമേരിക്കക്കാരിയായ കറുത്ത വംശജ സിമോൺ ബൈൽസിനോട്​ കെറുവിച്ചും വംശവെറി കാണിച്ചും അരിശം കാണിച്ചവരേറെ. അതൊന്നുമല്ല, പറഞ്ഞ കാരണം ന്യായമാണെന്നും അതിന്​ ഇതിൽപരം വലിയ പരിഹാരക്രിയയില്ലെന്നും ആശ്വസിപ്പിച്ചവർ മറുവശത്തും​. സമീപകാലത്ത്​ ജിംനാസ്​റ്റിക്​സ്​ കണ്ട ഏറ്റവും മികച്ച താരമായിട്ടും എന്തുകൊണ്ടാകും സുവർണ നിമിഷം മുന്നിൽനി​ൽക്കെ അവർ നാട്ടിലേക്ക്​ വിമാനം കയറിയത്​?

പ്രായമേറെ ചെന്നില്ലെങ്കിലും ലോക ചാമ്പ്യൻഷിപ്പുകളിലും ഒളിമ്പിക്​സിലുമായി 30 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്​ ബൈൽസ്​. ഇത്തവണയും അനായാസം സ്വർണമെഡൽ ഒന്നിലേറെ വാരിക്കൂട്ടുമെന്ന്​​ പ്രവചിക്കപ്പെട്ടവർ. യോഗ്യത പൂർത്തിയാക്കി ഫൈനലിലെത്തിയ ശേഷം പക്ഷേ, അവർ പിന്മാറ്റം പ്രഖ്യാപിച്ചു. മാനസിക പിരിമുറുക്കമായിരുന്നു പ്രശ്​നം.

2016ലെ റിയാ ഒളിമ്പിക്​സിൽ നാലു സ്വർണം മാറോടു ചേർത്ത താരം അതുംകഴിഞ്ഞ്​ രണ്ടു വർഷത്തിനു ശേഷം സമൂഹ മാധ്യമത്തിൽ കുറിച്ച ഒരു കുറിപ്പ്​ ബൈൽസ്​ അനുഭവിച്ചതി​െൻറ ചെറിയ ചിത്രം പങ്കുവെക്കുന്നുണ്ട്​. യു.എസ്​ ജിംനാസ്​റ്റിക്​സ്​ ടീം ഡോക്​ടർ ലാറി നസർ നടത്തിയ ലൈംഗിക പീഡനമായിരുന്നു പ്രധാന പരാതി. ഒരു വർഷം കഴിഞ്ഞ്​ ത​െൻറ സഹോദരൻ നടത്തിയ കുറ്റകൃത്യമായിരുന്നു പിന്നീട്​ അവരെ വേട്ടയാടിയത്​. അതിൽ പക്ഷേ, കോടതി സഹോദരനെ വിട്ടയച്ചത്​ ആശ്വാസമായി.

എന്നാൽ, പിതാവ്​ ചെറുപ്പത്തിലേ വി​ട്ടേച്ചുപോകുകയും മാതാവ്​ ലഹരിക്കടിമയാകുകയും ചെയ്​ത ബാല്യം ബൈൽസ്​ ഓർക്കുന്നുണ്ട്​. താനും മൂന്നു ​സഹോദരങ്ങളും പലപ്പോഴും പട്ടിണി കിടന്ന നാളുകൾ. വീട്ടിലുണ്ടായിരുന്ന പൂച്ചയുടെ വിശപ്പടക്കാൻ കാണിച്ച തിടുക്കം പോലും മാതാവ്​ തങ്ങളുടെ കാര്യത്തിൽ കാണിച്ചില്ലെന്ന്​ പറയുന്നു, താരം. അയൽവാസികൾ പ്രശ്​നമാക്കിയതോടെ ഇവരെ പരിചരണ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു. അതിനിടെ വല്ല്യഛനും വല്ല്യമ്മയും ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി. അവിടെനിന്നായിരുന്നു ഒരു ജിംനാസ്​റ്റി​െൻറ പുതിയ തുടക്കം.

പഠന കാലത്തുതന്നെ ജിംനാസ്​റ്റിക്​സ്​ തലക്കുപിടിച്ച അവർ ഐമി ബോർമാൻ എന്ന കോച്ചിനു കീഴിലേക്ക്​ മാറി. അവരായിരുന്നു 2016 റിയോ ഒളിമ്പിക്​സിൽ യു.എസ്​ ജിംനാസ്​റ്റിക്​സ്​ ടീമി​െൻറ പരിശീലക. 14ാം വയസ്സിൽ സ്​കൂൾ പഠനം വീട്ടിലേക്ക്​ ചുരുക്കി മുഴുസമയ പരിശീലനത്തിലേക്ക്​ തിരിഞ്ഞു.

2013ൽ സീനിയർ വിഭാഗത്തിൽ യു.എസ്​ ടീമി​ൽ അരങ്ങേറി. വൈകാതെ ലോക വേദികളിൽ ശ്രദ്ധിക്കപ്പെട്ടു. അതേ വർഷം യു.എസ്​ ​േദശീയ ചാമ്പ്യൻഷിപ്പും ലോക ചാമ്പ്യൻഷിപ്പും ബൈൽസിനെ തേടിയെത്തി. അടുത്തടുത്ത വർഷങ്ങളിലും അത്​ നിലനിർത്തി.

റിയോയിൽ വോൾട്ട്​, ​േഫ്ലാർ, വ്യക്​തിഗത ഓൾറൗണ്ട്​, ടീം ഓൾറൗണ്ട്​ ഇനങ്ങളിൽ സ്വർണം സ്വന്തമാക്കി. ബാലൻസ്​ ബീമിൽ വെങ്കലവും. മെഡലുകളേറെ വാരിയ താരമായിരുന്നു സമാപന ചടങ്ങിൽ അ​േമരിക്കൻ പതാക വഹിച്ചത്​. ഒളിമ്പിക്​സിനു പിറകെ ഉത്തേജക വിവാദവും പിടികൂടിയെങ്കിലും മുന്നോട്ടുപോയില്ല.

2017ൽ സമ്പൂർണ വിശ്രമമെടുത്ത ബൈൽസ്​ എൻറർടെയ്​ൻമെൻറ്​ രംഗത്തും സജീവമായി. ആയിടെ അമേരിക്കൻ കായിക ലോകത്തെ പിടിച്ചുലച്ച ലാറി നസർ ലൈംഗിക പീഡന കേസിൽ ഇരകളിൽ താനുമുണ്ടെന്ന വെളിപ്പെടുത്തലും താരം നടത്തി. 300 വർഷമാണ്​ നസറിന്​ ജയിൽശിക്ഷ ലഭിച്ചത്​. 2018ൽ തിരിച്ചെത്തിയ അവർ ഖത്തറിൽ ലോകചാമ്പ്യൻഷിപ്പിൽ വീണ്ടും കിരീടംതൊട്ടു. 2019ലും ആവർത്തിക്കപ്പെട്ടു- അതോടെ ജിംനാസ്​റ്റിക്​സിലെ ഏറ്റവും ആദരിക്കപ്പെട്ട വിശേഷണവും തേടിയെത്തി.

അതിനിടെ സഹോദര​െൻറ വിവാദം വീണ്ടും തളർത്തിയെങ്കിലും പിടിച്ചുനിന്നു. 2021ലെ യു.എസ്​ ദേശീയ ചാമ്പ്യൻഷിപ്പിൽ വരെ കിരീടം നിലനിർത്തിയാണ്​ ഒളിമ്പിക്​സിനെത്തിയത്​. പക്ഷേ, തുടക്കത്തിലേ അമേരിക്കൻ ടീം മൊത്തത്തിൽ പതറി. ഗുരുതര തെറ്റ്​ വരുത്തി ബൈൽസ്​ പിഴയും വാങ്ങി. എന്നിട്ടും അവർ ഫൈനലിൽ കടന്നു. അവിടെ വെച്ചായിരുന്നു മാനസിക പിരിമുറുക്കം കാണിച്ച്​ തത്​കാലം പിന്മാറ്റം പ്രഖ്യാപിച്ചത്​. ടീം മാനേജ്​മെൻറ്​ അവർക്കൊപ്പം നിൽക്കുകയും ചെയ്​തു.

Tags:    
News Summary - Simone Biles: How Olympic star overcame childhood hunger and sexual abuse to become world's greatest gymnast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.