വെങ്കലത്തിളക്കത്തിൽ സിന്ധു; ചൈനീസ്​ താരത്തെ തകർത്തു

ടോക്യോ: തുടർച്ചയായ രണ്ടാം ഒളിമ്പിക്​സിലും മെഡൽ നേട്ടവുമായി രാജ്യത്തിന് അഭിമാനമായി പി.വി സിന്ധു. വനിത ബാഡ്​മിന്‍റണിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ചൈനയുടെ ഹീ ബിങ്​ ചിയാവോയെ തകർത്താണ്​ സിന്ധു ഇന്ത്യയിലേക്ക്​ ഒരു മെഡൽ കൂടിയെത്തിച്ചത്​. 2016 റിയോ ഒളിമ്പിക്​സിൽ വെള്ളിയായിരുന്നു സിന്ധുവിന്‍റെ നേട്ടം. രണ്ട്​ ഒളിമ്പിക്​ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായും സിന്ധു മാറി.

കഴിഞ്ഞ മത്സരത്തിലെ പരാജയത്തിൽ നിന്നും പാഠം ഉൾകൊണ്ട്​ റാക്കറ്റേന്തിയ പി.വി സിന്ധുവിന്​ മുന്നിൽ പിടിച്ചു നിൽക്കാൻ ഹീ ബിങ്​ ചിയാവോ പാടുപെട്ടു. ആദ്യ ഗെയിമിൽ 21-13ന്​ ബിങ്​ ചിയാവോയെ തകർത്ത സിന്ധു രണ്ടാം സെറ്റിലും ആധിപത്യം തുടർന്നു. തിരിച്ചുവരാൻ ബിങ്​ ചിയാവോ ശ്രമിച്ചെങ്കിലും അന്തിമ ചിരി സിന്ധുവി​േന്‍റതായിരുന്നു. 21-15നായിരുന്നു രണ്ടാം ഗെയിം​ സിന്ധു ത​േന്‍റതാക്കിയത്​.

ലോക ഒമ്പതാം നമ്പർ താരമാണ്​ ഹീ ജിങ്​ ബിയാവോ. മുമ്പ്​ 15 തവണ ഏറ്റുമുട്ടിയപ്പോൾ ഒൻപത്​ തവണയും വിജയം ഹീ ജിങ്​ ബിയാവോക്കൊപ്പമായിരുന്നെങ്കിലും മികച്ച ഫോമിൽ റാക്കറ്റേന്തിയ സിന്ധുവിനെ മറികടക്കാൻ പോന്ന ആയുധങ്ങൾ ചൈനീസ്​ താരത്തിന്‍റെ കൈയ്യിലില്ലായിരുന്നു. ഒളിമ്പിക്​സ്​ സെമിയിൽ ചൈനീസ്​ തായ്​പേയുടെ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങിനോട്​ എതിരില്ലാത്ത രണ്ടുസെറ്റുകൾക്ക്​ സിന്ധു അടിയറവ്​ പറയുകയായിരുന്നു. ക്വാർട്ടറിൽ ജപ്പാൻ താരത്തിന്‍റെ കടുത്ത വെല്ലുവിളി മറികടന്ന സിന്ധുവിസ്​ സെമിയിൽ മികവ്​ ആവർത്തിക്കാനായിരുന്നില്ല. 

Tags:    
News Summary - Sindhu win Bronze, dominates second game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.