'സ്വർണമെഡൽ അരികെവെച്ച്​ ​കിടന്നുറങ്ങി, ദേശീയ ഗാനം കേട്ടപ്പോൾ രോമാഞ്ചം'-നീരജ്​ ചോപ്ര

ന്യൂഡൽഹി: രാജ്യത്തിന്‍റെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന്​ അറുതി വരുത്തി അത്​ലറ്റിക്​സിൽ സ്വർണ മെഡൽ സ്വന്തമാക്കി അഭിമാനമായി മാറിയിരിക്കുകയാണ് നീരജ്​ ചോപ്ര​. ശനിയാഴ്ച ജാവലിൻ ത്രോയിൽ സ്വർണം എറിഞ്ഞിട്ടാണ്​ ഒളിമ്പിക്​സിൽ വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി നീരജ്​ മാറിയത്​.

റിയോ ഒളിമ്പിക്​സിന്​ യോഗ്യത നേടാൻ സാധിക്കാതിരുന്ന 23കാരൻ 87.58 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ്​ ചരിത്രം തിരുത്തിയത്​. പരിക്കടക്കമുള്ള പ്രതിബന്ധങ്ങളെ മറികടന്നാണ്​ ഹരിയാനക്കാരൻ ഒളിമ്പിക്​​ ചാമ്പ്യനായത്​.

സ്വീഡനിൽ നിന്ന്​ ടോക്യോയിൽ എത്തിയ ശേഷം പ്രതീക്ഷയുടെ ഭാരം കാരണം ആദ്യ ദിവസങ്ങളിൽ നന്നായി ഉറങ്ങാൻ സാധിച്ചില്ല. എന്നാൽ ശനിയാഴ്ച ദിവസം അത്തരം ടെൻഷനുകൾ ഒന്നും ഇല്ലാത്തതിനാൽ നല്ല സന്തോഷത്തിലായിരുന്നുവെന്നും സ്വർണമെഡൽ അടുത്ത്​ വെച്ചാണ്​ ഉറങ്ങിയതെന്നും നീരജ്​ പറഞ്ഞു. ഭയങ്കര സന്തോഷത്തിലായിരുന്നെങ്കിലും ക്ഷീണം നിമിത്തം നന്നായി ഉറങ്ങാൻ സാധിച്ചതായി താരം എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

2008ന്​ ശേഷം ആദ്യമായി ഒളിമ്പിക്​ പോഡിയത്തിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിക്കേട്ടപ്പോൾ തന്‍റെയുള്ളിൽ അ​നിർവചിനീയമായ വികാരങ്ങളുടെ വേലിയേറ്റമുണ്ടായതായി നീരജ്​ പറഞ്ഞു.

'പോഡിയത്തിൽ നിൽക്കു​േമ്പാൾ ഇതുവരെയുള്ള യാത്രയുടെ അനവധി ദൃശ്യങ്ങൾ മിന്നിമാഞ്ഞു . പരിക്കേറ്റ സമയത്ത്​ എന്‍റെ കരിയർ ​എന്തായി തീരും എന്ന്​ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. സ്വർണം സ്വന്തമാക്കിയതോടെ അത്​ ഒന്നുമല്ലാതായി. എനിക്ക്​ എന്തെല്ലാം ദൈവം നൽകിയോ അ​െതല്ലാം നല്ലതിനായിരുന്നു. ദേശീയ ഗാനം മുഴങ്ങിക്കേട്ടപ്പോൾ എനിക്ക്​ രോമാഞ്ചമുണ്ടായി. എന്‍റെ കണ്ണുകൾ ഈറനണിഞ്ഞില്ലെങ്കിലും ഒരുപാട്​ വികാരങ്ങൾ എന്‍റെ ഉള്ളിൽ തോന്നി' -നീരജ്​ പറഞ്ഞു.

Tags:    
News Summary - Slept with the gold medal beside my pillow says Neeraj Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.