ടോക്യോ: ഉസ്ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനെ തോൽപിച്ച് ഇന്ത്യൻ ടെന്നിസ് താരം സുമിത് നഗൽ ടോക്യോ ഒളിമ്പിക്സിൽ വിജയത്തുടക്കം കുറിച്ചു. രണ്ടു മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 6-4, 6-7, 6-4നായിരുന്നു നഗലിന്‍റെ വിജയം.
ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്വദേവാണ് രണ്ടാം റൗണ്ടിൽ സുമിതിന്‍റെ എതിരാളി. 1996 അത്ലാന്റ ഒളിമ്പിക്സിൽ വെങ്കല മെഡൽ സ്വന്തമാക്കിയ ലിയാണ്ടർ പേസിന് ശേഷം ഒളിമ്പിക്സിൽ സിംഗിൾസ് മത്സരം വിജയിക്കുന്ന ഇന്ത്യൻ താരമാണ് നഗൽ.
നഗൽ ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും പരിചയസമ്പന്നനായ ഇസ്റ്റോമിൻ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി. മൂന്നാം സെറ്റും സ്വന്തമാക്കിയാണ് നഗൽ ചരിത്രം രചിച്ചത്. പല മുൻനിര താരങ്ങളും പിൻവാങ്ങിയതിന്‍റെ അടിസ്ഥാനത്തിലാണ് ലോകറാങ്കിങ്ങിൽ 144ാം റാങ്കുകാരനായ നഗലിന് ഒളിമ്പിക്സിൽ റാക്കറ്റേന്താൻ അവസരം ഒരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.