ടോക്യോ: ആഭ്യന്തര കലഹവും സംഘർഷവുമൊന്നും ഈ കൊച്ചു മിടുക്കിയുടെ വഴിമുടക്കിയില്ല. പ്രതിസന്ധികൾ വകഞ്ഞു മാറ്റി സിറിയയുടെ ഹിന്ദ് ളാള എന്ന 12 വയസുള്ള പെൺകുട്ടി ടോക്യോയുടെ മണ്ണിൽ ടേബിൾ ടെന്നിസ് കളിക്കാൻ കാലുകുത്തി.
സിറിയയിലെ ഹാമ നഗരത്തിൽ നിന്നാണ് ഹിന്ദ് ളാള വരുന്നത്. ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. യുദ്ധത്തിെൻറയും കലഹത്തിെൻറയും ലോകത്ത് തനിക്ക് ആശ്വാസം നൽകിയത് ടേബിൾ ടെന്നിസാണെന്ന് ഈ കൊച്ചു മിടുക്കി ടോക്യോയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
12 വർഷവും 204 ദിവസവും പിന്നിട്ട ളാളക്ക് 39 വയസുകാരി ആസ്ട്രേലിയയുടെ ലു ജിയയാണ് ആദ്യ മത്സരത്തിൽ എതിരാളി. ഉദ്ഘാടന ചടങ്ങിൽ സിറിയയുടെ പതാക വഹിച്ചതും ളാളയായിരുന്നു. 1992ന് ശേഷം ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ളാള മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.