ടോക്യോ: റിയോ ഒളിമ്പിക്സിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെട്ടിപ്പിടിച്ച സുവർണ നേട്ടം ടോക്യോയിലും കൈവിടാതെ ബ്രസീൽ ഫുട്ബാൾ ടീം. പുരുഷ ഫുട്ബാൾ കലാശപ്പോരിൽ കരുത്തരായ സ്പെയിനിനെ 2-1ന് കീഴടക്കിയാണ് ലാറ്റിനമേരിക്കൻ കരുത്തർ സ്വർണം നിലനിർത്തിയത്. ഇതോടെ ഒളിമ്പിക്സ് ഫുട്ബാളിൽ സ്വർണം നിലനിർത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീലിെൻറ പേരും ചാർത്തപ്പെട്ടു. നേരത്തെ, അർജൻറീന, ഹംഗറി, ഉറുഗ്വായ്, ബ്രിട്ടൻ എന്നിവർ ഒളിമ്പിക്സ് പുരുഷ ഫുട്ബാൾ സ്വർണം നിലനിർത്തിയവരാണ്.
അധിക സമയംവരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ചെറിയപാസുകളുമായി കളം നിറഞ്ഞ സ്പാനിഷ് പടയെ ബ്രസീൽ കീഴടക്കിയത്. ബ്രസീലിനായി മത്തിയസും മാൽകമുവാണ് ഗോൾ നേടിയത്. സ്പെയിനിെൻറ ഗോൾ മൈക്കൽ ഒയാർസബാൽ നേടി.
ടീമിൽ കാര്യമായ പരീക്ഷണത്തിന് മുതിരാതെയാണ് സ്പാനിഷ് കോച്ച് ജോസ് ലൂയിസ് ഫോണ്ടെയും ബ്രസീൽ കോച്ച് ആന്ദ്രെ ജാർഡിനെയും ടീമിനെ ഒരുക്കിയത്. യൂറോകപ്പിൽ സ്പെയിനിെൻറ കുതിപ്പിൽ നിർണായക പങ്കുവഹിച്ച പോടോറസ്, എറിക് ഗാർഷ്യ, പെഡ്രി, മൈക്കൽ ഒയാർസബാൽ, ഡാനി ഒൽമോ എന്നിവരെല്ലാം ആദ്യ ഇലവനിൽ തന്നെ ഇറക്കിയ കോച്ച്, സെമിയിലെ വിജയശിൽപിയായ മാർകോ അസെൻസിയോയെ ഇറക്കാനും മറന്നില്ല.
മറുവശത്ത് സീനിയർ താരം ഡാനി ആൽവേസിെൻറ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ബ്രസീെൻറ മുന്നേറ്റം നയിച്ചത് റിച്ചാർലിസണും ക്ലൗഡീന്യോയും ആൻറണിയുമായിരുന്നു. ലാറ്റിനമേരിക്കൻ ശൈലിയിൽ നീളൻ പാസുമായി സ്പാനിഷ് പടയുടെ ടിക്കി-ടാക്കക്ക് മറുപടി പറഞ്ഞ ബ്രസീൽ തുടക്കത്തിൽ തന്നെ അവസരങ്ങളുണ്ടാക്കി. 38ാം മിനിറ്റിൽ മത്തിയസ് കുൻഹയെ ബോക്സിൽ വീഴ്ത്തിയതിന് ബ്രസീലിന് പെനാൽട്ടി ലഭിച്ചു. പക്ഷേ, ടൂർണമെൻറിൽ മിന്നും ഫോമിലുണ്ടായിരുന്ന റിച്ചാർലിസണ് കിക്ക് പിഴച്ചു. നിർഭാഗ്യം വില്ലനായെങ്കിലും ബ്രസീൽ തളർന്നില്ല. ആദ്യ പകുതി തീരുന്നതിന് മുമ്പു തന്നെ ബ്രസീൽ സ്പാനിഷ് പടയുടെ വലകുലുക്കി. ഡാനി ആൽവേസിെൻറ മാന്ത്രിക പാസിൽ ജർമൻ ക്ലബ് ഹെർത താരം മത്തിയസ് ചുൻഹ (45+2) തകർപ്പൻ ഷോട്ടിൽ പന്ത് വലയിലെത്തിച്ചു.
എന്നാൽ, രണ്ടാം പകുതി സ്പെയിനിെൻറ റിയൽ സോസിഡാഡ് താരം മൈക്കൽ ഒയാർസബാലിെൻറ (61) വോളിയിൽ സ്പെയിൻ ഒപ്പമെത്തി. നിശ്ചിത സമയം പിന്നീട് ഗോളുണ്ടായില്ല. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ മുൻ ബാഴ്സ താരം മാൽകം അധികസമയത്ത് ബ്രസീലിെൻറ വിജയ ശിൽപിയായി. അറ്റാക്കിങ് മിഡ്ഫീഡർ ആൻറണിയുടെ നീളൻ ഷോട്ട് ഒാടിപ്പിടിച്ച് മാൽകം തൊടുത്തുവിട്ട ഷോട്ടാണ് വലയിലായത്. ഈ ഗോളിൽ കാനറിപ്പട സ്വർണനേട്ടംകൊയ്തു.
2012 ഒളിമ്പിക്സിൽ ഫൈനലിെലത്തിയ ബ്രസീൽ സ്വന്തം നാട്ടിൽ നടന്ന 2016 റിയോ ഒളിമ്പിക്സിൽ ജർമനിയെ തകർത്താണ് സ്വർണം ചൂടിയിരുന്നത്. വിവിധ മേഖലകളിലായി നടന്ന യോഗ്യത മത്സരങ്ങൾ വിജയിച്ചെത്തുന്ന 16 ടീമുകളാണ് ഒളിമ്പിക്സ് ഫുട്ബാളിൽ പങ്കെടുക്കുന്നത്. 23 വയസ്സിന് താഴെയുള്ള കളിക്കാരാണ് വിവിധ രാജ്യങ്ങൾക്കായി കളിക്കുന്നത്. ഇതിന് മുകളിൽ പ്രായമുള്ള 3 പേർക്കും ടീമിലിടം നേടാം. എന്നാൽ ക്ലബുകൾ ഒളിമ്പിക്സിനായി താരങ്ങളെ റിലീസ് ചെയ്യണമെന്ന് നിയമമില്ലാത്തതിനാൽ തന്നെ സൂപ്പർ താരങ്ങളിലധികവും പങ്കെടുക്കുന്നില്ല. വനിത ഫുട്ബാളിൽ ഇത്തരം നിബന്ധനകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.