ടോക്യേ: തുടർച്ചയായ ഒളിമ്പിക്സ് സ്വർണമെന്ന സ്വപ്നത്തിലേക്ക് ഒരുപടികൂടി അടുത്ത് ബ്രസീൽ പുരുഷ ഫുട്ബാൾ ടീം. ക്വാർട്ടറിൽ ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ലാറ്റിനമേരിക്കൻ കരുത്തർ സെമിയിൽ പ്രവേശിച്ചു. ബ്രസീലിനൊപ്പം ദക്ഷിണകൊറിയയെ 6-3ന് തോൽപിച്ച് മെക്സികോയും ഐവറി കോസ്റ്റിനെ 5-2ന് തോൽപിച്ച് സ്പെയിനും ന്യൂസിലൻഡിനെ ഷൂട്ടൗട്ടിൽ മറികടന്ന് ആതിഥേയരായ ജപ്പാനും അവസാന നാലിൽ ഇടംപിടിച്ചു. സെമിയിൽ ബ്രസീൽ മെക്സികോയെ നേരിടുേമ്പാൾ, രണ്ടാം സെമിയിൽ സ്പെയിനും ജപ്പാനും കൊമ്പുകോർക്കും.
ആദ്യ പകുതി മാത്തിയസ് ചുൻഹ(37) നേടിയ ഏക ഗോളിലാണ് ബ്രസീലിെൻറ വിജയം. സ്െപയിൻ-ഐവറി കോസ്റ്റ് മത്സരം അധിക സമയത്തിനൊടുവിലാണ് വിധിനിർണയിക്കപ്പെട്ടത്. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം എറിക് ബെയ്ലിയുടെ(10) ഗോളിൽ മുന്നിലെത്തിയ ഐവറി കോസ്റ്റിനെതിരെ ആദ്യ പകുതി തന്നെ ഡാനി ഒൽമോയുടെ(30) മികവിൽ സ്പെയിൻ ഒപ്പംപിടിച്ചു. രണ്ടാം പകുതി ഇഞ്ചുറി സമയം ഗോൾ നേടി (മാക്സ് ഗ്രാഡൽ 91) ഐവറി കോസ്റ്റ് ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി സമയം തന്നെ പകരക്കാരനായി ഇറങ്ങിയ റാഫാ മിർ സ്പെയിനിെൻറ രക്ഷകനായത്. 93ാം മിനിറ്റിലെ ഗോളിൽ താരം സ്പാനിഷ് പടയെ ഒപ്പമെത്തിച്ചു. ഇതോടെ കളി അധിക സമയത്തേക്ക് നീങ്ങി. 98ാം മിനിറ്റിൽ പെനാൽറ്റി മൈക്കൽ ഒയാർസബാൽ ലക്ഷ്യത്തിലെത്തിച്ച് ടീമിനെ മുന്നിലെത്തിച്ചു. ഒടുവിൽ രണ്ടു ഗോളുകൾ കൂടി നേടി ഹാട്രിക് തികച്ച റാഫാ മിർ (117, 120) സ്പെയിനിന് ആധികാരിക ജയം സമ്മാനിച്ചു. ഗോൾ രഹിതമായി അവസാനിച്ച ജപ്പാൻ -ന്യൂസിലൻഡ് മത്സരത്തിൽ ഷൂട്ടൗട്ടിൽ 4-2നായിരുന്നു ജപ്പാെൻറ ജയം. ദക്ഷണ കൊറിയയെ 6-3ന് പൂർണമായി തകർത്താണ് മെക്സികോയുടെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.