ബാഡ്​മിന്‍റണിൽ ലോക മൂന്നാം നമ്പറുകാരെ വീഴ്​ത്തി​ സാത്വിക്​- ചിറാഗ്​ സഖ്യം; സായ്​ പ്രണീത്​ പുറത്ത്​

ടോക്യോ: ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന ബാഡ്​മിന്‍റണിൽ മികച്ച വിജയം കുറിച്ച്​ സാത്വിക്​സായ്​രാജ്​ റെഡ്​ഡി- ചിറാഗ്​ ഷെട്ടി സഖ്യം. ആദ്യ സെറ്റ്​ നേടി മികച്ച തുടക്കമിട്ട ജോഡി രണ്ടാം സെറ്റ്​ നഷ്​ടപ്പെടുത്തിയെങ്കിലും ​കളി​​ നീണ്ടതോടെ അവസാന വിജയം അടിച്ചെടുക്കുകയായിരുന്നു. 21-16,16-21, 27-25 നാണ്​ ചൈനീസ്​ തായ്​പെയിയുടെ​ ലോകമൂന്നാം നമ്പർ ടീമായ യാങ്​ ലീ- ചി ലിൻ വാങ്​ സഖ്യത്തെ തോൽപിച്ചത്​. രണ്ട്​, മൂന്ന്​ സെറ്റുകളിൽ ഇടക്ക്​ പതർച്ച കാണിച്ചതിനൊടുവിലാണ്​ വിജയം ടീമിനെ തുണച്ചത്​.

പുരുഷ വിഭാഗം സിംഗിൾസിൽ സായ്​ പ്രണീത്​ ആദ്യമത്സരം തോറ്റുപുറത്തായി. 40 മീനിറ്റ്​ മാത്രം നീണ്ട പോരാട്ടത്തിൽ 21-17, 21-15 എന്ന സ്​കോറിനാണ് ലോക റാങ്കിങ്ങിൽ 47ാമനായ ഇസ്രായേൽ താരം​ മിഷ സീബർമാൻ 13ാം സീഡുകാരനെതിരെ ജയവുമായി മടങ്ങിയത്​.

Tags:    
News Summary - Tokyo Olympics 2020: Satwiksairaj-Chirag pull of an upset; Sai Praneet crashes out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.