ടോകിയോ: ആദ്യദിനം ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് നിറംപകർന്ന് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ കണ്ണഞ്ചും പ്രകടനവുമായി സൗരഭ് ചൗധരി ഫൈനലിൽ. അതേ സമയം, സൗരഭിനൊപ്പം പൊരുതിയ അഭിഷേക് വർമ 17ാമനായി പുറത്തായി.
കന്നി ഒളിമ്പിക്സിൽ അരങ്ങേറിയ വണ്ടർ ബോയ് ആയ സൗരഭ് യോഗ്യത റൗണ്ടിൽ 586 പോയിന്‍റാണ് വെടിവെച്ചിട്ടത്. തുടരെ 98 പോയിന്‍റുകൾ സ്വന്തമാക്കിയ ശേഷം നാലാം തവണ പെർഫെക്ട് 100ഉം ഇതിന്‍റെ ഭാഗമായി നേടി. നേരത്തെ ഏഷ്യൻ ഗെയിംസിലും യൂത്ത് ഒളിമ്പിക്സിലും സ്വർണമെഡൽ ജേതാവാണ് 19കാരനായ സൗരഭ്. 36 പേർ മത്സരരംഗത്തുണ്ടായിരുന്ന കടുത്ത പോരാട്ടത്തിൽ 19ാം സ്ഥാനത്തുനിന്ന് അതിവേഗം കയറിയാണ് ആദ്യ എട്ടിലെത്തി കലാശപ്പോരുറപ്പിച്ചത്. ലോക, ഒളിമ്പിക് ചാമ്പ്യന്മാരായ പാങ് വെയ്, ഷാങ് ബൊവൻ, ഡാമിർ മൈകിച് തുടങ്ങിയവരാണ് എതിരാളികൾ. അതേ സമയം, കൊറിയൻ ഇതിഹാസ താരവും നാലു തവണ ഒളിമ്പിക് ചാമ്പ്യനുമായ ജിൻ ജോൻഗോഹ് ഫൈനൽ കാണാതെ പുറത്തായി.
അതേ സമയം, അെമ്പയ്ത്തിൽ മിക്സഡ് വിഭാഗത്തിൽ ദീപിക കുമാരി- പ്രവീൺ ജാദവ് സഖ്യം ദക്ഷിണ കൊറിയയോടു തോറ്റു. ആൻ സാൻ- കിം ജി ഡിയോക് സഖ്യമാണ് 6-2ന് ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത്. ടെന്നിസിൽ സുമിത് നാഗൽ ഉസ്ബെക് താരം ഡെനിസ് ഇസ്റ്റൊമിനെ തോൽപിച്ചു. സ്കോർ 6-4, 6-7(6), 6-4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.