ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ രണ്ടാമത്തെ മെഡൽ ഉറപ്പിച്ചു. വനിത ബോക്സിങ് 69 കിലോ വിഭാഗത്തിൽ (വെൽട്ടെർ വെയ്റ്റ്) ലവ്ലിന ബോർഗോഹെയ്നാണ് മെഡലുറപ്പിച്ചത്. ക്വാർട്ടറിൽ ചൈനീസ് തായ്പേയി താരമായ ചിൻ-ചെൻ നിയനെയാണ് അസം സ്വദേശിനി 4-1ന് തോൽപിച്ചത്. മുൻ ലോക ചാമ്പ്യനെ തോൽപിച്ചാണ് 23കാരിയായ ലവ്ലിൻ രാജ്യത്തിന്‍റെ അഭിമാനമായത്.
ആഗസ്റ്റ് നാലിനാണ് സെമിഫൈനൽ. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായി ചാനു വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ 2016 റിയോ ഒളിമ്പിക്സിലെ മെഡൽനേട്ടത്തിനൊപ്പം ഇന്ത്യയെത്തി. ഒരുവെള്ളിയും വെങ്കലവുമായിരുന്നു ഇന്ത്യ റിയോയിൽ നേടിയത്.
2018ലും 2019ലും താരം ലോക ചാമ്പ്യൻഷിപിൽ ലവ്ലിന വെങ്കലം നേടിയിരുന്നു. ഒളിമ്പിക് ബോക്സിങ്ങിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡൽ ആണിത്. മുമ്പ് വിജേന്ദർ സിങ്ങും (2008-വെങ്കലം) മേരികോമുമാണ് (2012-വെങ്കലം) ഇന്ത്യക്ക് ബോക്സിങ്ങിലൂടെ മെഡൽ നേടിത്തന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.