ഉന്നം പിഴച്ചു; അ​െമ്പയ്​ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്​

ടോക്യോ: ഒളിമ്പിക്​സ്​ വനിതകളുടെ അ​െമ്പയ്​ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി പുറത്തായി. ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ ടോപ്​ സീഡ്​ ആൻ സാൻ ആണ്​ ദീപികയെ തോൽപിച്ചത്​. സ്​കോർ: 0-6.


അതേസമയം വെള്ളിയാഴ്ച വനിത ബോക്​സിങ്​ 69 കിലോ വിഭാഗത്തിൽ (വെൽ​ട്ടെർ വെയ്​റ്റ്​) ലവ്​ലിന​ ബോർഗോഹെയ്​ൻ രാജ്യത്തിന്‍റെ രണ്ടാം മെഡലുറപ്പിച്ചിരുന്നു​. ക്വാർട്ടറിൽ ചൈനീസ്​ തായ്​പേയി താരമായ ചിൻ-ചെൻ നിയനെയാണ്​​ അസം സ്വദേശിനി 4-1ന്​ തോൽപിച്ചത്​. മുൻ ലോക ചാമ്പ്യനെ തോൽപിച്ചാണ്​ 23കാരിയായ ലവ്​ലിൻ രാജ്യത്തിന്‍റെ അഭിമാനമായത്​.

ഇന്ത്യക്ക്​ ഏറെ പ്രതീക്ഷയുള്ള ഇനമായ ഷൂട്ടിങ്ങിൽ വീണ്ടും നിരാശ മാത്രമായി ഫലം. വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഷൂട്ടർമാരായ മനു ഭാകറിനും റാഹി സർനോബാതിനും ഫൈനൽ യോഗ്യത നേടാനായില്ല. ആദ്യ എട്ട്​ സ്​ഥാനക്കാരിൽ ഇടം പിടിക്കാൻ സാധിക്കാത്തതോടെയാണ്​ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചത്​.

യോഗ്യത റൗണ്ടിൽ മനു ഭാകറിന്​ 11ാം സ്​ഥാനം മാത്രമാണ്​ നേടാനായത്​. ടോക്യോയിൽ പിസ്റ്റൾ വലിഭാഗത്തിൽ ഇന്ത്യൻ സംഘത്തിൽ നിന്ന്​ സൗരഭ്​ ചൗധരിക്ക്​ മാത്രമാണ്​ ഫൈനൽ യോഗ്യത നേടാനായത്​. സൗരഭ്​, മനു ഭാകർ, അഭിഷേക്​ വർമ എന്നിവർ വൻ പ്രതീക്ഷയുമായാണ്​ ടോക്യോയിലേക്ക്​ വണ്ടി കയറിയിരുന്നത്​.

Tags:    
News Summary - Tokyo olympics 2021 Deepika Kumari bows out in archery quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.