ടോക്യോ: ഒളിമ്പിക്സിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഇനത്തിൽ നിന്ന് അമേരിക്കൻ സൂപ്പർ താരം സിമോൺ ബൈൽസ് പിൻമാറിയത് കായിക ലോകം ഞെട്ടലോടെയാണ് കേട്ടത്. ഒളിമ്പിക്സിൽ സ്വർണം വാരിക്കൂട്ടുമെന്ന് കരുതപ്പെട്ടടിരുന്ന താരം മാനസിക സമ്മർദത്തെ തുടർന്നാണ് പിൻവാങ്ങിയത്.
മെഡിക്കൽ സംഘത്തിന്‍റെ നിർദേശ പ്രകാരം താരം രണ്ട് ഫൈനലുകളിൽ നിന്ന് കൂടി പിൻമാറിയതായി യു.എസ് ജിംനാസ്റ്റിക്സ് അറിയിച്ചു. വോൾട്ട്, അൺഈവൻ ബാർസ് എന്നീ ഇനങ്ങളുടെ ഫൈനൽസിൽ ബൈൽസ് പങ്കെടുക്കില്ല. അവരെ ദിവസവും പരിശോധിക്കുന്നതായി യു.എസ് ജിംനാസ്റ്റിക്സ് അറിയിച്ചു.
ബൈല്‍സ് പിന്മാറിയതിനെത്തുടര്‍ന്ന് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഇനത്തിൽ അമേരിക്കയെ പിന്തള്ളി റഷ്യ സ്വര്‍ണം നേടിയിരുന്നു. പിന്മാറാനുള്ള കാരണം സമ്മാനദാനവേളയില്‍ വ്യക്തമാക്കിയ താരം പൊട്ടിക്കരഞ്ഞു. റിയോ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണമെഡലുകളാണ് ബൈല്‍സ് വാരിക്കൂട്ടിയത്.
പ്രായമേറെ ചെന്നില്ലെങ്കിലും ലോക ചാമ്പ്യൻഷിപ്പുകളിലും ഒളിമ്പിക്സിലുമായി 30 മെഡലുകൾ സ്വന്തമാക്കിയ ബൈൽസ് ഇത്തവണയും അനായാസം സ്വർണമെഡലുകൾ വാരിക്കൂട്ടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.