ഇന്ത്യക്ക്​ കനത്ത നിരാശ; ബോക്​സിങ്ങിൽ ലോക ഒന്നാം നമ്പർ താരം അമിത്​ പംഗൽ പുറത്ത്​

ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ കനത്ത തിരിച്ചടി. ബോക്​സിങ്ങിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അമിത്​ പംഗൽ പ്രീക്വാർട്ടറിൽ പുറത്തായി. 52 കിലോഗ്രാം വിഭാഗത്തിൽ ​െകാളംബിയൻ താരം യൂബർജൻ മാർട്ടിനസിനോടാണ്​ ലോക ഒന്നാം നമ്പർ താരമായ അമിത്​ ​അടിയറവ്​ പറഞ്ഞത്​. 1-4നായിരുന്നു തോൽവി. റിയോ ഒളിമ്പിക്​സിലെ വെള്ളിമെഡൽ ജേതാവാണ്​ യൂബർജൻ. 

അ​െമ്പയ്​ത്തിൽ പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അതാനു ദാസ്​ തോറ്റത്​ മറ്റൊരു നിരാശയായി. ജപ്പാന്‍റെ തകഹാരു ഫുറുകാവയാണ് പ്രീക്വാർട്ടറിൽ​ അതാനുവിനെ തോൽപിച്ചത്​. ലണ്ടൻ ഒളിമ്പിക്​സ്​ മെഡൽ ജേതാവാണ്​ ജപ്പാനീസ്​ താരം. ഇതോടെ ​അ​െമ്പയ്​ത്തിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. 

അതാനു ദാസ്​

ഇന്ന്​ ഷൂട്ടർമാരായ അഞ്​ജൂം മുദ്​ഗിലും തേജസ്വിനി സാവന്തും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ യോഗ്യത റൗണ്ടിൽ മാറ്റുരക്കുന്നുണ്ട്​. ഇന്ന്​ വൈകീട്ട്​ നടക്കുന്ന വനിത വിഭാഗം ബാഡ്​മിന്‍റൺ സെമിഫൈനലിൽ പി.വി. സിന്ധു തായ്​ സൂ യിങിനെ നേരിടുന്നുണ്ട്​.

Tags:    
News Summary - Tokyo Olympics 2021: World No.1 Boxer Amit Panghal, Archer Atanu Eliminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.