ടോകിയോ: ബാഡ്മിന്റൺ വനിതകളുടെ വിഭാഗത്തിൽ ജപ്പാന്‍റെ മെഡൽ പ്രതീക്ഷയായിരുന്ന ലോക മൂന്നാം നമ്പർ താരം നൊസോമി ഒകുഹാര ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ ഹി ബിങ്ജാവോയോടാണ് 21-13, 13-21, 14-21 എന്ന സ്കോറിന് തോൽവി അറിഞ്ഞത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ശേഷം തുടർന്നുള്ള രണ്ടു സെറ്റും നഷ്ടപ്പെടുത്തുകയായിരുന്നു. റിയോ ഒളിമ്പിക്സിൽ ജപ്പാനുവേണ്ടി വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ദിവസം െടന്നിസിൽ നവോമി ഒസാക്ക പുറത്തായതും ജപ്പാനെ ഞെട്ടിച്ചിരുന്നു.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി സിന്ധു ഇന്ന് ക്വാർട്ടറിൽ യമാഗുച്ചിയുമായി മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.