ഒളിമ്പിക്​സ്​ ഹോക്കി: ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ, അയർലൻഡ്​ തോറ്റത്​ തുണയായി

ടോക്യോ: സ്​ട്രൈക്കർ വന്ദന കടാരിയയുടെ ഹാട്രിക്​ മികവിൽ നിർണായക അവസാന ഹോക്കി മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ. ദക്ഷിണാഫ്രിക്കയെ 4-3ന്​ തകർത്ത്​ ക്വാർട്ടർ അവസരത്തിന്​ കാത്തിരുന്ന ഇന്ത്യയെ ഭാഗ്യം കൂടി തുണച്ചതോടെയാണ്​ നോക്കൗട്ട്​ പോരിൽ ടിക്കറ്റായത്​. ഇന്ത്യക്ക്​ ജയത്തോടൊപ്പം അയർലൻഡി​െൻറ മത്സര ഫലത്തിനും കാത്തിരിക്കേണ്ടിയിരുന്നു. ഒടുവിൽ ബ്രിട്ടൻ 2-0ത്തിന്​ അയർലൻഡിനെ തോൽപിച്ച സുവാർത്തയെത്തിയതോടെ ഇന്ത്യൻ വനിതകൾ ആഹ്ലാദത്തിലായി.

ഗ്രൂപ്​ റൗണ്ടിൽ പൂൾ എയിൽ രണ്ടു ജയവുമായി ആറു പോയൻറ്​ നേടിയാണ്​ ഇന്ത്യയുടെ കുതിപ്പ്​. അഞ്ചാമതുള്ള അയർലൻഡിന്​ മൂന്ന്​ പോയൻറ്​ മാത്രമാണുള്ളത്​. എല്ലാ കളിയും ജയിച്ച്​ പൂൾ എ ചാമ്പ്യന്മാരായ കരുത്തരായ ആസ്​ട്രേലിയയാണ്​ തിങ്കളാഴ്​ച നടക്കുന്ന ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി. ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിലാണ്​ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്​. 4, 17, 49 മിനിറ്റുകളിൽ ഗോൾ നേടിയാണ്​ വന്ദന ഇന്ത്യയുടെ രക്ഷകയായത്​. മറ്റൊരു ഗോൾ നേഹ ഗോയൽ (32) നേടി. ദക്ഷിണാഫ്രിക്കക്കായി ടെറിൻ ഗ്ലാസ്​ബി (15), എറിൻ ഹണ്ടർ (30), മാരിസെൻ മെറെയ്​സ്​ (39) എന്നിവർ ഗോൾ നേടി. 

Tags:    
News Summary - Tokyo Olympics Highlights: Indian Women's Hockey Team Qualifies For Quarters After Ireland Lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.