ഒളിമ്പിക്​സ് ഹോക്കി​: സ്​പെയിനിനെ തകർത്ത്​ ഇന്ത്യ മുന്നോട്ട്​

ടോക്യോ: ആസ്​ട്രേലിയയോടേറ്റ 7-1 ന്‍റെ തോൽവിയുടെ ക്ഷീണം മാറ്റി ഇന്ത്യ. സ്​പെയിനിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക്​ തുരത്തിയ ഇന്ത്യ പൂൾ എയിൽ രണ്ടാം സ്ഥാനത്തേക്ക്​ കയറി. രൂപീന്ദർപാൽ സിങ്ങിന്‍റെ ഇരട്ടഗോളുകളാണ്​ ഇന്ത്യക്ക്​ വിജയം സമ്മാനിച്ചത്​.

14ാം മിനിറ്റിൽ സിമ്രൻജീത്​ സിങ്ങിന്‍റെ ഗോളിൽ ഇന്ത്യ മുന്നിൽക്കയറി. തൊട്ടുപിന്നാലെ 15ാം മിനിറ്റിൽ രൂപീന്ദർ ഇന്ത്യൻ ലീഡുയർത്തി. രണ്ടും മൂന്നും ക്വാർട്ടറുകൾ ഗോളൊഴിഞ്ഞു നിന്നു. സ്​പെയിൻ മുന്നേറ്റങ്ങളെ ഒന്നിച്ച്​ പ്രതിരോധിച്ചും അവസരം കിട്ടു​േമ്പാൾ ആക്രമിച്ചുമാണ്​ ഇന്ത്യ മത്സരം വരുതിയിലാക്കിയത്​. 51ാം മിനിറ്റിൽ രൂപീന്ദർ ഇന്ത്യയുടെ വിജയമുറപ്പിച്ച്​ മൂന്നാം ഗോൾ കുറിക്കുകയായിരുന്നു.

മൂന്നുമത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നും വിജയിച്ച ആസ്​ട്രേലിയയാണ്​ ഗ്രൂപ്പിൽ ഒന്നാമത്​. രണ്ടുമത്സരങ്ങൾ വിജയിച്ച ഇന്ത്യ രണ്ടാമതാണ്​. വ്യാഴാഴ്ച നിലവിലെ ഒളിമ്പിക്​ ചാമ്പ്യൻമാരായ അർജന്‍റീനക്ക്​ എതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം. ആറു ടീമുകൾ വീതമുള്ള രണ്ട്​ പൂളുകളിൽ നിന്നും നാല്​ ടീമുകളാണ്​ ക്വാർട്ടറിൽ പ്രവേശിപ്പിക്കുക.

Tags:    
News Summary - Tokyo Olympics Hockey: India beats Spain 3-0, Rupinder Pal Singh scores brace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.