ടോക്യോ: അവസാന മത്സരത്തിൽ ജയിച്ചിട്ടും നിർഭാഗ്യം കൂട്ടിനെത്തിയപ്പോൾ ഇന്ത്യയുടെ പുരുഷ ബാഡ്മിൻറൺ ഡബിൾസ് സഖ്യം നോക്കൗട്ട് റൗണ്ട് കാണാതെ പുറത്ത്. കഴിഞ്ഞദിവസം ഇന്ത്യയെ തോൽപിച്ച ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ ജോടി മൂന്നാം റാങ്കുകാരായ ചൈനീസ് തായ്പേയി ടീമിനോട് തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യ നേരത്തേ ചൈനീസ് തായ്പേയിയെ തോൽപിച്ചിരുന്നതിനാൽ ഗ്രൂപ് എയിൽ മൂന്നു ടീമുകൾക്കും തുല്യ പോയൻറായി.
നാല് ടീമുകളുള്ള ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾ മാത്രമേ ക്വാർട്ടറിൽ കടക്കൂ എന്നതിനാൽ ഗെയിം ശരാശരിയിലെ മുൻതൂക്കത്തിൽ ഇന്തോനേഷ്യയും (+3) ചൈനീസ് തായ്പേയിയും (+2) മുന്നേറി. ഇന്ത്യ (+1) പുറത്തുമായി. മൂന്നു കളികളും തോറ്റ ബ്രിട്ടൻ അവസാന സ്ഥാനക്കാരായി. ചൈനീസ് തായ്പേയിക്കെതിരെ ഇന്തോനേഷ്യ ജയിച്ചിരുന്നെങ്കിൽ അവർക്കൊപ്പം ഇന്ത്യ ക്വാർട്ടറിലേക്ക് മുന്നേറുമായിരുന്നു.
ലോക പത്താം നമ്പർ സഖ്യമായ സാത്വിക് സായ്രാജ് റാൻകി റെഡ്ഡിയും ചിരാഗ് ഷെട്ടിയുമടങ്ങിയ ടീം 21-17, 21-19നാണ് ബ്രിട്ടെൻറ ബെൻ ലെയ്ൻ-ഷോൺ വെൻഡി ജോടിയെ തോൽപിച്ചത്.
ഈ മത്സരത്തിെൻറ ആദ്യ ഗെയിം പൂർത്തിയാവുേമ്പാഴേക്കും ചൈനീസ് തായ്പേയി ഇന്തോനേഷ്യയെ തോൽപിച്ച വാർത്തയെത്തിയിരുന്നു. ഇതോടെ പുറത്തായി എന്നുറപ്പായിട്ടും ഇന്ത്യൻ ജോടി കളി കൈവിട്ടില്ല.ഇന്തോനേഷ്യക്കും ചൈനീസ് തായ്പേയിക്കുമൊപ്പം ജപ്പാനും ഡെന്മാർക്കുമാണ് ക്വാർട്ടറിൽ കടന്ന മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.