'കുട്ടിക്കളി'യായി ഒളിമ്പിക്​സ്​; സ്വർണം നേടിയ ജപ്പാൻ താരത്തിനും വെള്ളി നേടിയ ബ്രസീൽ താരത്തിനും വയസ്സ്​ 13

ടോക്യോ: പ്രായത്തിലൊന്നും ഒരു കാര്യവുമില്ലെന്ന്​ തെളിയിച്ചാണ്​ ഒളിമ്പിക്​സിൽ സ്​കേറ്റ്​ ബോർഡിങ്​ വനിതാവിഭാഗം മത്സരം കൊടിയിറങ്ങിയത്​. ടോക്യോയിലൂടെ ഒളിമ്പിക്​സ്​ മത്സര ഇനമായി മാറിയ സ്​കേറ്റ്​ ബോർഡിങ്ങ്​ ഇനത്തിൽ സ്വർണ മെഡൽ നേടിയ ജപ്പാന്‍റെ മോമിജി നിഷിയക്കും വെള്ളി നേടിയ ബ്രസീലിയൻ താരം റെയ്​സ ലീലിനും പ്രായം 13 മാത്രം.


നിഷിയയുടെ പ്രായം 13 വർഷവും 330 ദിവസവുമാ​െണങ്കിൽ റെയ്​സ ലീലിന്​ 13 വർഷവും 203 ദിവസവുമാണ്​ കൃത്യമായ പ്രായം. വെങ്കല മെഡൽ നേടിയ ജപ്പാന്‍റെ തന്നെ ഫ്യൂന നകായാമക്ക്​ 16 വയസ്സാണ്​ പ്രായം. നിഷിയ 15.26 പോയന്‍റ്​ നേടിയപ്പോൾ റീസ 14.64 പോയന്‍റ്​ നേടി. 14.49 ആണ്​ ഫ്യൂനയുടെ പോയന്‍റ്​.

Tags:    
News Summary - Tokyo Olympics: Japan’s Momiji Nishiya, 13, wins skateboarding women’s street gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.