ഒളിമ്പിക്​ മാരത്തണിൽ എതിരാളിയില്ലാതെ കെനിയൻ ഇതിഹാസം കിപ്​ചോഗെ

ടോകിയോ: കടുത്ത കാലാവസ്​ഥ വില്ലനായി പിറകെ കൂടിയിട്ടും മാരത്തണിൽ അനായാസം സ്വർണം തൊട്ട്​ കെനിയൻ ഇതിഹാസം ഇലിയഡ്​ കിപ്​ചോഗെ. രണ്ടുമണിക്കൂർ എട്ടുമിനിറ്റ്​ 38 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി നെഞ്ചിൽ തൊട്ട്​ താരം ആഘോഷിക്കു​േമ്പാൾ വരവേറ്റ്​ മുൻനിര അത്​ലറ്റുകളും താരങ്ങളും അരികിൽ നിന്നത്​ ​േവറിട്ട കാഴ്ചയായി.

ചൂടും ആർദ്രതയും കടുത്ത പ്രയാസം സൃഷ്​ടിച്ച ടോകിയോയിൽ ഒപ്പം ഓട്ടം തുടങ്ങിയ 116 പേരിൽ 30 പേർ മത്സരം പൂർത്തിയാക്കാതെ മടങ്ങി. 30 കിലോമീറ്ററെത്തു​േമ്പാൾ ഒപ്പമുണ്ടായിരുന്നത്​ 10 പേർ. പിന്നീട്​ കിപ്​ചോഗെ വേഗം കൂട്ടിയതോടെ അതുവരെയും കൂടെ മുന്നേറിയവർ ഏറെ പിറകിലായി. 80 സെക്കൻഡ്​ മുന്നിലാണ്​ ഒന്നാമനായി കെനിയൻ താരം ഒന്നാമതെത്തിയത്​.

''ഇത്​ ലോകത്തെ മനോഹരമായ മത്സരം തന്നെയെന്ന്​ തെളിയിക്കാനായിരുന്നു ശ്രമം. എന്‍റെ ശാരീരിക ക്ഷമത അളക്കണമെന്നുമുണ്ടായിരുന്നു''- താരം പിന്നീട്​ പറഞ്ഞു. റിയോയിലും 36കാരനായ കിപ്​ചോഗെ തന്നെയായിരുന്നു ചാമ്പ്യൻ. കഴിഞ്ഞ വർഷം പ്രശസ്​തമായ ലണ്ടൻ മാരത്തണിൽ ഏഴു വർഷത്തിനിടെ ആദ്യ പരാജയമേറ്റുവാങ്ങിയിരുന്നു.

ഒളിമ്പിക്​ മാരത്തണിൽ സ്വർണം നിലനിർത്തുന്ന മൂന്നാമത്തെ താരമാണ്​ കിപ്​ചോഗെ. 2003ൽ 5,000 മീറ്റർ ദീർഘദൂര ഓട്ടക്കാരനായി തുടങ്ങി 2004ലും 2008ലും 5000നു പുറമെ 10,000 മീറ്ററിലും മെഡൽ നേടിയിരുന്നു.

ഡച്ച്​ താരം അബ്​ദി നജീയെ ആണ്​ കിപ്​ചോഗെക്ക്​ പിറകിൽ രണ്ടാമതെത്തി വെള്ളി നേടിയത്​. അബ്​ദിയുടെ സുഹൃത്തും ബെൽജിയം താരവുമായ ബശീർ അബ്​ദി വെങ്കലം സ്വന്തമാക്കി. 

Tags:    
News Summary - Tokyo Olympics: Kenya's Eliud Kipchoge successfully defends Olympic marathon title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.