ടോക്യോ: പുരുഷന്മാർക്ക് കഴിയാത്തത് പെണ്ണുങ്ങൾക്ക് കഴിയട്ടെയെന്നാണ് ഇന്ത്യയുടെ പ്രാർഥന. ഒളിമ്പിക്സിലെ വനിത ഹോക്കി സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ബുധനാഴ്ച അർജൻറീനയെ നേരിടുേമ്പാൾ ആ ചരിത്രഫലത്തിനായി 130 കോടി ഇന്ത്യക്കാർ കാത്തിരിക്കുകയാണ്. കൈയെത്തും ദൂരത്ത് സ്വർണം-വെള്ളി മെഡൽ നഷ്ടമായ പുരുഷ ടീമിെൻറ സങ്കടം മറക്കാൻ ഇന്ത്യൻ വനിത ടീമിന് ഇന്ന് ജയിച്ചേ പറ്റൂ. വൈകീട്ട് 3.30നാണ് പോരാട്ടം.
മൂന്നു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ കൊമ്പുകുത്തിച്ചുവെന്നതാണ് ഈ സെമിപോരാട്ടത്തിൽ അർജൻറീനക്കെതിരെ ഇന്ത്യക്ക് കരുത്തേകുന്നത്. തകർക്കാൻ പറ്റാത്ത ആത്മവിശ്വാസവുമായി പൊരുതിയ ഇന്ത്യൻ ടീം ഏകപക്ഷീയമായി ഒരു ഗോളിന് ഓസീസിനെ തോൽപിച്ചാണ് മെഡലിനുമുന്നെ തന്നെ ചരിത്രം കുറിച്ചു മുന്നേറിയത്. കോച്ച് സ്യോർഡ് മറെയ്ൻ നിറച്ചുകൊടുത്ത ആത്മവിശ്വാസമായിരുന്നു പെൺപടയുടെ കരുത്ത്. ആ പോരാട്ടവീര്യം വീണ്ടും പുറത്തെടുത്താൽ ഹോക്കി വനിത ചരിത്രത്തിൽ ഒരു മെഡലെന്ന ഉറപ്പിലേക്ക് ഇന്ത്യക്കെത്താം.
ലോക രണ്ടാംനമ്പറുകാരായ അർജൻറീന വലിയ എതിരാളികളാണ്. ജർമനിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ചാണ് അവരുടെ കുതിപ്പ്. രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും അർജൻറീനക്ക് ഇതുവരെ ഒളിമ്പിക്സ് സ്വർണം നേടാനായിട്ടില്ല. ഇന്ത്യക്കെതിരെ അവർ കളത്തിലിറങ്ങുന്നത് ആ സ്വപ്നം യാഥാർഥ്യമാക്കാനാണ്. അവസാനം ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങൾ കളിച്ചതിൽ രണ്ടും ജയിച്ചുവെന്നത് അർജൻറീനക്ക് കണക്കിൽ മുൻതൂക്കം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.