ഹോങ്​കോങ്​ താരത്തിനെതിരെ അനായാസ ജയം; സിന്ധു ഒളിമ്പിക്​ പ്രീ ക്വാർട്ടറിൽ

ടോ​കിയോ: റിയോ ഒളിമ്പിക്​സിൽ ഇന്ത്യൻ പ്രതീക്ഷകളെ ആകാശത്തോളം ഉയർത്തിയ ബാഡ്​മിന്‍റൺ താരം പി.വി സിന്ധു നോ​ക്കൗട്ട്​ റൗണ്ടിൽ. ​ഹോ​ങ്​കോങ്ങിന്‍റെ ലോക 34ാം നമ്പർ താരം ച്യങ്​ ഗാൻ യിയെ 21-9, 21-16ന്​ വീഴ്​ത്തിയാണ്​ പ്രീക്വാർട്ടർ ഉറപ്പിച്ചത്​. ആദ്യ റൗണ്ടിൽ ലോക 58ാം റാങ്കുകാരി ഇസ്രായേൽ താരം സെനിയ പോളികാർപോവയെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യ റൗണ്ടിൽ അനായാസം സെറ്റുപിടിച്ച സിന്ധുവിനെതിരെ രണ്ടാം സെറ്റിൽ കളി പിടിക്കാൻ ഹോങ്​കോങ്​ താരം തുടക്കത്തിൽ നടത്തിയ ശ്രമങ്ങൾ നിരന്തര ആക്രമണവുമായി തകർത്താണ്​ സിന്ധു കളി ജയിച്ചത്​. 

Tags:    
News Summary - Tokyo Olympics: Sindhu Eases Past Cheung, Advances to Knockout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.