ടോക്യോ: ഒളിമ്പിക് വനിത ടെന്നീസ് ഡബിൾസിൽ ഇന്ത്യക്ക് നിരാശ. സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ഒന്നാം റൗണ്ടിൽ പുറത്തായി. ഉക്രൈന്‍റെ ല്യുദ്മില കിചെനോക്-നാദിയ കിചെനോക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ: 6-0, 6-7, 8-10.
ആദ്യ സെറ്റ് നേടിയതിനു ശേഷമാണ് ഇന്ത്യൻ സഖ്യത്തിന് തിരിച്ചടി നേരിട്ടത്.
അതേസമയം, ബാഡ്മിൻറൻ സിംഗിൾസിൽ പി.വി. സിന്ധു ആദ്യ റൗണ്ടിൽ ജയം നേടി. ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-7, 21-10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.