ടോക്യോ: പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ലോക ഒന്നാം നമ്പർ താരമായ ദീപിക കുമാരി അെമ്പയ്ത്തിൽ ഉന്നം പിഴക്കാതെ മുന്നോട്ട്. നിർണായക ജയത്തോടെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായ ദീപിക വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിെൻറ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എലിമിനേഷന് രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ജെന്നിഫര്‍ മൂസിനോ ഫെര്‍ണാണ്ടസിനെ തോല്പിച്ചാണ് ദീപികയുടെ മുന്നേറ്റം. 6-4നായിരുന്നു ഇന്ത്യന്‍ താരത്തിെൻറ വിജയം. നേരത്തെ എലിമിനേഷന് ആദ്യ റൗണ്ടില്‍ ഭൂട്ടാെൻറ യുവതാരം കര്‍മയെ ദീപിക കീഴടക്കിയിരുന്നു.
അതേസമയം, അമ്പെയ്ത്ത് പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാനമായുണ്ടായിരുന്ന പ്രവീണ്‍ ജാദവും പുറത്തായി. അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരമായ ബ്രാഡി എലിസണാണ്(6-0) ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എലിസണിെൻറ വിജയം. നേരത്തെ, ഈ വിഭാഗത്തില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന തരുണ്‍ദീപ് റായിയും പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.