ടോക്യോ: ഒളിമ്പിക്സിന്റെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് സന്തോഷിക്കാൻ ഒരുപാടുണ്ടെങ്കിലും സങ്കടമായി വനിത ഹോക്കി. ലോക ഒന്നാം നമ്പർ ടീമായ നെതർലൻഡ്സിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഏകപക്ഷീയമായാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇന്ന് നടന്ന പുരുഷ ഹോക്കിയിൽ ന്യൂസിലൻഡിനെ ഇന്ത്യ 3-2ന് തോൽപ്പിച്ചിരുന്നു.
മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ ഫെലിസ് ആൽബേഴ്സിന്റെ ഗോളിൽ നെതർലാൻഡ്സ് മുന്നിലെത്തിയിരുന്നു. പത്താം മിനിറ്റിൽ ടീം ക്യാപ്റ്റൻ റാണി രാംപാലിന്‍റെ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി.
എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ കരുത്തരായ നെതർലാൻഡ്സിനെയാണ് കളിക്കളം കണ്ടത്. 33ാം മിനിറ്റിൽ വാൻ ഗെഫനിലൂടെ നെതർലൻഡ്സ് ലീഡ് വീണ്ടെടുക്കുയായിരുന്നു. 43, 45 മിനിറ്റുകളിൽ രണ്ടുഗോളുകൾ ഞൊടിയിടക്കുള്ളിൽ ഇന്ത്യൻ വലയിലെത്തിച്ച് ഡച്ച് പട വിജയമുറപ്പിച്ചു. 52ാം മിനിറ്റിൽ വാൻ മാസാക്കറുടെ പെനൽറ്റി കോർണറിലൂടെ ഡച്ചുകാർ അഞ്ചാം ഗോളും കുറിക്കുകയായിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ കരുത്തുറ്റ പ്രതിരോധം കാഴ്ചവെച്ചിരുന്നെങ്കിലും രണ്ടാം പകുതിയിൽ നെതർലാൻഡ്സ് ആക്രമണത്തിന് മുന്നിൽ ആടിയുലയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.