'വിജയവും പരാജയവും ജീവിതത്തിന്‍റെ ഭാഗം, അടുത്ത മത്സരത്തിനായി ഒരുങ്ങൂ'; ഹോക്കി ടീമിനോട് മോദി

ന്യൂഡൽഹി: ടോകിയോ ഒളിമ്പിക്​സ്​ പുരുഷ ഹോക്കി സെമി മത്സരത്തിലെ പരാജയത്തിന് പിന്നാലെ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം നേരിടാൻ പോകുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയവും പരാജയവും ജീവിതത്തിന്‍റെ ഭാഗമാണെന്ന് മോദി ട്വീറ്റ് ചെയ്തു.

നമ്മുടെ ഹോക്കി ടീം അവരുടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്, അതാണ് പരിഗണിക്കേണ്ടത്. അടുത്ത മത്സരത്തിനും ഭാവി പരിശ്രമങ്ങൾക്കും ടീമിന് എല്ലാ ആശംസകളും നേരുന്നു. നമ്മുടെ കളിക്കാരിൽ ഇന്ത്യ അഭിമാനിക്കുന്നു -മോദി ചൂണ്ടിക്കാട്ടി.

ലോക ചാമ്പ്യന്മാ​രായ ബെൽജിയത്തോട് 4-2നാണ് ഇന്ത്യ പൊരുതി തോറ്റത്. ഇന്ത്യക്ക്​ മെഡലുറപ്പിക്കാൻ ഇനി മൂന്നാം സ്​ഥാനക്കാർക്കായുള്ള പോരാട്ടം ജയിക്കണം. ആസ്​ട്രേലിയ- ജർമനി രണ്ടാം സെമിയിൽ പരാജയപ്പെട്ടവരാകും എതിരാളികൾ.

ടോകിയോ ഒളിമ്പിക്​സിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ വീഴ്​ത്തിയാണ് ഇന്ത്യ അരങ്ങേറ്റം കുറിച്ചത്. ജർമനി, സ്​പെയിൻ, അർജന്‍റീന, ജപ്പാൻ എന്നീ കരുത്തരെ പരാജയപ്പെടുത്തി ക്വാർട്ടർ കടന്നു. അവസാന എട്ടിൽ ബ്രിട്ടനെയും തുരത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്.

Tags:    
News Summary - Wins & losses are a part of life; Narendra Modi tweets Men’s Hockey Team Losses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.