പെർഫോമൻസിൽ ആപ്പിളിനെ വെല്ലുന്ന ചിപ്​സെറ്റുമായി എത്തുന്നു എം.ഐ 11; കൂടെ 2K ഡിസ്​പ്ലേയും

എം.ഐ 11നെ കുറിച്ച്​ ആൻഡ്രോയ്​ഡ്​ പ്രേമികൾക്ക്​ ഇതുവരെ കിട്ടിയ അറിവ്​ ചാർജറില്ലാതെയെത്തുന്ന ആദ്യത്തെ ഷവോമി ഫോൺ എന്ന്​ മാത്രമായിരുന്നു. പലരും ഇത്​ കേട്ട്​ മുഖം ചുളിക്കുകയും ചെയ്​തു. എന്നാൽ, എം.ഐ 11 ഇന്ന്​ ചൈനയിൽ ലോഞ്ച്​ ചെയ്​തതോടെ ഫോണിൽ ഷവോമി ഉൾകൊള്ളിച്ച ഫീച്ചറുകൾ കണ്ട്​ കണ്ണ്​ തള്ളിയിരിക്കുകയാണ്​ പലരം.

ലോകത്ത്​ ആദ്യമായി സ്​നാപ്​ഡ്രാഗണി​െൻറ ഏറ്റവും കരുത്തനായ 888 പ്രൊസസർ ഉപയോഗിക്കുന്ന ഫോണായിരിക്കും എം.ഐ 11. കൂടാതെ 120Hz-​റിഫ്രഷ്​ റേറ്റി​െൻറ സ്​മൂത്ത്​നെസ്സുള്ള അമോലെഡ്​ ഡിസ്​പ്ലേയും വലിയ ബാറ്ററിയും അത്​ ചാർജ്​ ചെയ്യാൻ അതിവേഗതയുള്ള വയേർഡ്​-വയർലെസ്​ ചാർജിങ്​ ഒാപഷ്​നുമൊക്കെയുണ്ട്​ പുതിയ എം.ഐ 11ന്​.

വളരെ ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ മിനിമൽ ഗ്ലാസ്​ സാൻവിച്ച്​ ഡിസൈൻ സമവാക്യമാണ്​ പുതിയ ഫോണിന്​ ഷവോമി നൽകിയിരിക്കുന്നത്​​​. ഹാർമോൺ കാർഡൺ ട്യൂൺ ചെയ്​ത സ്​റ്റീരിയോ സ്​പീക്കറും ഫോണിലുണ്ട്​.

2K ഡിസ്​പ്ലേ


നാല്​ എഡ്​ജുകളിലും കർവായിട്ടുള്ള 6.81 ഇഞ്ച്​ 2K അമോലെഡ്​ ഡിസ്​പ്ലേയാണ് ​എം.ഐ 11ന്. 120Hz-​റിഫ്രഷ്​ റേറ്റി​ന്​ പുറമേ ആദ്യമായി 480Hz ടച്ച്​ റെസ്​പോൺസ്​ റേറ്റുകൂടി ഷവോമി തങ്ങളുടെ സ്​മാർട്ട്​ഫോണിൽ ഉൾപ്പെടുത്താൻ പോവുകയാണ്​. ഗെയിമിങ്​ ഉദ്ദേശിക്കുന്നവർക്ക്​ കണ്ണും പൂട്ടിയെടുക്കാവുന്ന ഫോണായിരിക്കും എം.ഐ 11.

3200 x 1440 പിക്​സൽ റെസൊല്യൂഷനുള്ള ഡിസ്​പ്ലേയുടെ പീക്ക്​ ബ്രൈറ്റ്​നെസ്​ 1500-nits ആണ്​. 515-ppi പിക്​സെൽ ഡെൻസിറ്റി, HDR10+ സർട്ടിഫിക്കേഷൻ, ഏറ്റവും പുതിയ ഗൊറില്ല ഗ്ലാസ്​ 7​െൻറ സുരക്ഷ എന്നിവയും ഫോണി​െൻറ ഡിസ്​പ്ലേ മേഖലയെ അമ്പരിപ്പിക്കുന്നതാക്കുന്നു.

സ്​നാപ്​ഡ്രാഗൺ 888

5 നാനോ മീറ്റർ ടെക്​നോളജിയിലുള്ള സ്​നാപ്​ഡ്രാഗൺ 888 ചിപ്​സെറ്റാണ്​ ഫോണിന്​ കരുത്തുപകരുന്നത്​. 12 ജിബി LPDDR5 റാമും 512 ജിബി വരെയുള്ള UFS 3.1 സ്​റ്റോറേജും എം.ഐ 11 ഏറ്റവും വേഗതയുള്ള സ്​മാർട്ട്​ഫോണാക്കി മാറ്റും. കരുത്തി​െൻറ കാര്യത്തിൽ ആപ്പിളി​െൻറ A14 ബയോണിക്​ ചിപ്പിനെ വരെ കടത്തിവെട്ടിയ ശക്​തനാണ്​ സ്​നാപ്​ഡ്രാഗൺ 888.


55W വയേർഡ്​ ഫാസ്റ്റ്​ ചാർജിങ്ങും 50W വയർലെസ്​ ചാർജിങ്ങി​െൻറയും പിന്തുണയുള്ള എം.ഐ 11ന്​ 4,600mAh ബാറ്ററിയാണ്​ കമ്പനി നൽകിയിരിക്കുന്നത്​. 45 മിനിറ്റ്​ കൊണ്ട്​ ഫോൺ മുഴുവൻ ചാർജ്​ ചെയ്യാൻ കഴിയുമെന്നാണ്​ ഷവോമിയുടെ അവകാശവാദം.  

108 മെഗാപിക്​സൽ (f/1.85 & OIS)കാമറയാണ്​ ഫോണി​െൻറ മറ്റൊരു പ്രത്യേകത. 13 മെഗാപിക്​സൽ (f/2.4) അൾട്രാവൈഡ്​ കാമറയും 5 മെഗാപിക്​സൽ ടെലിഫോ​േട്ടാ മാക്രോ കാമറയും എം.ഐ 11നുണ്ട്​.

വില വിവരങ്ങൾ

എം.ഐ 11 ​െൻറ 8GB+128GB മോഡലി​െൻറ വില 3,999 ചൈനീസ്​ യുവാനാണ്(44,999 രൂപ)​. 8GB+256GB, 12GB+256GB മോഡലുകൾക്ക്​​ 4,299, 4,699 സി.എൻ.വൈ (48,299, 52,799 രൂപ) എന്നിങ്ങനെയാണ്​ വില.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.