പെർഫോമൻസിൽ ആപ്പിളിനെ വെല്ലുന്ന ചിപ്സെറ്റുമായി എത്തുന്നു എം.ഐ 11; കൂടെ 2K ഡിസ്പ്ലേയും
text_fieldsഎം.ഐ 11നെ കുറിച്ച് ആൻഡ്രോയ്ഡ് പ്രേമികൾക്ക് ഇതുവരെ കിട്ടിയ അറിവ് ചാർജറില്ലാതെയെത്തുന്ന ആദ്യത്തെ ഷവോമി ഫോൺ എന്ന് മാത്രമായിരുന്നു. പലരും ഇത് കേട്ട് മുഖം ചുളിക്കുകയും ചെയ്തു. എന്നാൽ, എം.ഐ 11 ഇന്ന് ചൈനയിൽ ലോഞ്ച് ചെയ്തതോടെ ഫോണിൽ ഷവോമി ഉൾകൊള്ളിച്ച ഫീച്ചറുകൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് പലരം.
ലോകത്ത് ആദ്യമായി സ്നാപ്ഡ്രാഗണിെൻറ ഏറ്റവും കരുത്തനായ 888 പ്രൊസസർ ഉപയോഗിക്കുന്ന ഫോണായിരിക്കും എം.ഐ 11. കൂടാതെ 120Hz-റിഫ്രഷ് റേറ്റിെൻറ സ്മൂത്ത്നെസ്സുള്ള അമോലെഡ് ഡിസ്പ്ലേയും വലിയ ബാറ്ററിയും അത് ചാർജ് ചെയ്യാൻ അതിവേഗതയുള്ള വയേർഡ്-വയർലെസ് ചാർജിങ് ഒാപഷ്നുമൊക്കെയുണ്ട് പുതിയ എം.ഐ 11ന്.
വളരെ ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ മിനിമൽ ഗ്ലാസ് സാൻവിച്ച് ഡിസൈൻ സമവാക്യമാണ് പുതിയ ഫോണിന് ഷവോമി നൽകിയിരിക്കുന്നത്. ഹാർമോൺ കാർഡൺ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറും ഫോണിലുണ്ട്.
2K ഡിസ്പ്ലേ
നാല് എഡ്ജുകളിലും കർവായിട്ടുള്ള 6.81 ഇഞ്ച് 2K അമോലെഡ് ഡിസ്പ്ലേയാണ് എം.ഐ 11ന്. 120Hz-റിഫ്രഷ് റേറ്റിന് പുറമേ ആദ്യമായി 480Hz ടച്ച് റെസ്പോൺസ് റേറ്റുകൂടി ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്താൻ പോവുകയാണ്. ഗെയിമിങ് ഉദ്ദേശിക്കുന്നവർക്ക് കണ്ണും പൂട്ടിയെടുക്കാവുന്ന ഫോണായിരിക്കും എം.ഐ 11.
3200 x 1440 പിക്സൽ റെസൊല്യൂഷനുള്ള ഡിസ്പ്ലേയുടെ പീക്ക് ബ്രൈറ്റ്നെസ് 1500-nits ആണ്. 515-ppi പിക്സെൽ ഡെൻസിറ്റി, HDR10+ സർട്ടിഫിക്കേഷൻ, ഏറ്റവും പുതിയ ഗൊറില്ല ഗ്ലാസ് 7െൻറ സുരക്ഷ എന്നിവയും ഫോണിെൻറ ഡിസ്പ്ലേ മേഖലയെ അമ്പരിപ്പിക്കുന്നതാക്കുന്നു.
സ്നാപ്ഡ്രാഗൺ 888
5 നാനോ മീറ്റർ ടെക്നോളജിയിലുള്ള സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. 12 ജിബി LPDDR5 റാമും 512 ജിബി വരെയുള്ള UFS 3.1 സ്റ്റോറേജും എം.ഐ 11 ഏറ്റവും വേഗതയുള്ള സ്മാർട്ട്ഫോണാക്കി മാറ്റും. കരുത്തിെൻറ കാര്യത്തിൽ ആപ്പിളിെൻറ A14 ബയോണിക് ചിപ്പിനെ വരെ കടത്തിവെട്ടിയ ശക്തനാണ് സ്നാപ്ഡ്രാഗൺ 888.
55W വയേർഡ് ഫാസ്റ്റ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങിെൻറയും പിന്തുണയുള്ള എം.ഐ 11ന് 4,600mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. 45 മിനിറ്റ് കൊണ്ട് ഫോൺ മുഴുവൻ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഷവോമിയുടെ അവകാശവാദം.
108 മെഗാപിക്സൽ (f/1.85 & OIS)കാമറയാണ് ഫോണിെൻറ മറ്റൊരു പ്രത്യേകത. 13 മെഗാപിക്സൽ (f/2.4) അൾട്രാവൈഡ് കാമറയും 5 മെഗാപിക്സൽ ടെലിഫോേട്ടാ മാക്രോ കാമറയും എം.ഐ 11നുണ്ട്.
വില വിവരങ്ങൾ
എം.ഐ 11 െൻറ 8GB+128GB മോഡലിെൻറ വില 3,999 ചൈനീസ് യുവാനാണ്(44,999 രൂപ). 8GB+256GB, 12GB+256GB മോഡലുകൾക്ക് 4,299, 4,699 സി.എൻ.വൈ (48,299, 52,799 രൂപ) എന്നിങ്ങനെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.