കേരള എന്‍ജിനീയറിങ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനായി ‘എന്‍ട്രി’ തയാറാക്കിയ കോഴ്സ് പാക്കേജിന്‍െറ ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിങ്ങനെ ഓരോ വിഷയത്തിനുമായാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ കോഴ്സും വിവിധ ചാപ്റ്ററുകളായി വിഭജിച്ചിരിക്കുന്നു. ഇഷ്ടമുള്ള ചാപ്റ്റര്‍ തെരഞ്ഞെടുക്കാനും പരീക്ഷകള്‍ പരിശീലിച്ചുനോക്കാനും സാധിക്കും.
പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് വിലയിരുത്തപ്പെടുന്ന എന്‍ട്രിയുടെ സ്റ്റാര്‍ ബേസ്ഡ് റേറ്റിങ് സിസ്റ്റം വഴി വിദ്യാര്‍ഥിക്ക് ചാപ്റ്ററുകളിലെ മികവറിയാം. എന്‍ട്രന്‍സ് സംബന്ധമായ 30,000ത്തോളം ചോദ്യങ്ങളും ഉത്തരങ്ങളുടെ വിശദീകരണങ്ങളും സ്റ്റഡി മെറ്റീരിയലുകളും വിഷയങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളും ആപില്‍ ലഭിക്കും. ഉത്തരം കണ്ടത്തൊനുള്ള ഫോര്‍മുലകളും എളുപ്പവഴികളുമുണ്ട്.
എന്‍ട്രിയുടെ ആധുനിക മെഷീന്‍ ലേണിങ് അല്‍ഗോരിതം കൂടുതല്‍ ടെസ്റ്റുകള്‍ എടുക്കുന്നതിനനുസരിച്ച് വിദ്യാര്‍ഥിക്ക് പ്രയാസമുള്ള പാഠ്യഭാഗങ്ങള്‍ കണ്ടത്തെുകയും തുടര്‍പരീക്ഷകളില്‍ ആ പാഠഭാഗങ്ങളില്‍ കൂടുതല്‍ പരിശീലനം നേടാനുള്ള അവസരവും നല്‍കുന്നു. രക്ഷിതാവിന് വിദ്യാര്‍ഥിയുടെ പഠനനിലവാരം എസ്.എം.എസ് മുഖേന അറിയാനുള്ള സൗകര്യവുമുണ്ട്. പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പാക്കേജുകളാണുള്ളത്. ആപ്ളിക്കേഷന്‍ ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍ ലഭ്യമാണ്. ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍വേണ്ടി www.entri.me/download എന്ന ലിങ്ക് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.