ന്യൂഡൽഹി: ടിക് ടോക് ഉൾപ്പടെ 52 ചൈനീസ് ആപുകളുടെ ഉപയോഗത്തിനെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം രംഗത്തെത്തി. ഈ ആപുകളൊന്നും സുരക്ഷിതമല്ലെന്നും വലിയ രീതിയിലുള്ള വിവരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് പോകുന്നതിന് ഇത് കാരണമാവുന്നുണ്ടെന്നും ഏജൻസി വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത പുറത്ത് വിട്ടത്.
വീഡിയോ കോൺഫറൻസിങ് ആപായ സൂം, ഷോർട്ട് വീഡിയോ ആപ് ടിക് ടോക്, യു.സി ബ്രൗസർ, എക്സെൻഡർ, ഷെയർ ഇറ്റ്, ക്ലീൻ മാസ്റ്റർ തുടങ്ങിയ 50ഓളം ആപുകളുടെ ഉപയോഗത്തിനെതിരെയാണ് രഹസ്യാന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്.
ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റും രഹസ്യാന്വേഷണ വിഭാഗത്തിൻെറ മുന്നറിയിപ്പുകൾ ശരിവെച്ചിട്ടുണ്ട്. ഇനി ഓരോ ആപിേൻറയും പ്രശ്നങ്ങൾ രഹസ്യാന്വേഷണ ഏജൻസി പഠിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ സൂം ആപ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രിച്ചിരുന്നു. സർക്കാർ ഏജൻസികളുടെ ആപ് ഉപയോഗം നിയന്ത്രിക്കണമെന്നായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.