അഡോബിയുടെ ലൈറ്റ്റൂം സോഫ്റ്റ്വെയര്‍ ഫോട്ടോ എഡിറ്റിങ്ങിലെ കേമനാണ്. ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നയാള്‍ക്ക് തുണയാകുന്നതും ലൈറ്റ്റൂമാണ്. ഈ ലൈറ്റ്റൂം ഇപ്പോള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലും സൗജന്യമായി ലഭിക്കും. 1.4 പതിപ്പാണ് സൗജന്യമാക്കിയത്. കാമറയിലെടുത്ത ഫോട്ടോ ഫോണിലിട്ട് മിനുക്കാനും സ്മാര്‍ട്ട്ഫോണ്‍ കാമറയിലെടുത്ത ഫോട്ടോ സുന്ദരമാക്കാനും ഇനി പണം മുടക്കേണ്ട. ഒക്ടോബറില്‍ ഐഫോണില്‍ ഈ സേവനം സൗജന്യമാക്കിയിരുന്നു. ആപ് സൗജന്യമാണെങ്കിലും എഡിറ്റിങ് സംവിധാനങ്ങള്‍ കുറച്ചിട്ടില്ല.
എല്ലാ ഓപ്ഷനുകളും ലഭിക്കും. നേരത്തെ ക്രിയേറ്റിവ് ക്ളൗഡ് സബ്സ്ക്രിപ്ഷന്‍ വേണമായിരുന്നു. ഇപ്പോള്‍ അതും വേണ്ട. എന്നാല്‍ കാമറയും സ്മാര്‍ട്ട്ഫോണുമായി ക്രിയേറ്റിവ് ക്ളൗഡ് വഴി ബന്ധിപ്പിക്കുകയും ഫോട്ടോകള്‍ സൂക്ഷിക്കുകയും ചെയ്യണമെങ്കില്‍ അഡോബി ഐഡി വഴി സൈന്‍ചെയ്യുകയും സബ്സ്ക്രിപ്ഷനെടുക്കുകയും വേണം. ഇതിന് മാസം ഏകദേശം 650 രൂപ ചെലവാകും. അല്ലാത്തവര്‍ക്ക് ഫോട്ടോ എഡിറ്റ് ചെയ്ത് ഫോണ്‍ മെമ്മറിയില്‍ സേവ് ചെയ്യാം. സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ മുന്‍, പിന്‍ കാമറകളുടെ ശേഷിയും പ്രത്യേകതകളും കൂട്ടി മത്സരിക്കുകയാണ്. അതിനാല്‍ സ്മാര്‍ട്ട്ഫോണ്‍ കാമറകൊണ്ട് ഏതുതരം ഫോട്ടോകളുമെടുക്കാം. എന്നാല്‍ ഒന്ന് മിനുക്കാന്‍ കമ്പ്യൂട്ടറിലെ ഫോട്ടോഷോപ്പില്‍ കയറണം. ഫോട്ടോ എഡിറ്റ് ചെയ്യുമ്പോഴാണ് മനോഹരമാകുന്നത്. ഫോണില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ പല ആപ്പുകളുണ്ടെങ്കിലും പലതും യഥാര്‍ഥ ഫലം തരാറില്ല. ബ്ളാക്ക് ആന്‍ഡ് വൈറ്റ് ആക്കുകയോ, നിറം കൂട്ടുകയോ പ്രകാശവിതാനം കൂട്ടുകയോ ഉള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.