ഒത്തിരി ആളുകളോട് ഒരേസമയം പെട്ടെന്ന് ആശയ വിനിമയം ഇന്‍റര്‍നെറ്റിലൂടെ സാധ്യമാണ്. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയവയാണ് ഇത് സാധ്യമാക്കുന്നത്. എന്നാല്‍, ഇവയിലൂടെ എല്ലാം നമുക്ക് നഷ്ടമാവുന്ന അവകാശങ്ങളെക്കുറിച്ച് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം? നമുക്ക് സാമൂഹ്യ മാധ്യമങ്ങളുടെ പലവശങ്ങള്‍ ഓരോന്നായി പരിശോധിക്കാം. 

സ്വകാര്യത ഇല്ല


ആശയങ്ങളും വിവരങ്ങളും കൈമാറാന്‍ കാലാകാലങ്ങളായി മനുഷ്യന്‍ പല രീതികള്‍ ഉപയോഗിച്ചിട്ടുണ്ട്. തീ കത്തിച്ചും പുകയുയര്‍ത്തിയും പള്ളി മണികളടിച്ചും പ്രാവുകള്‍ വഴിയും തപാല്‍ടെലിവിഷന്‍ടെലിഫോണ്‍ തുടങ്ങി ലഭ്യമായ പല രീതികളും. എന്നാല്‍, പുതിയ കാലത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയവയാണ്് ലോകം മുഴുവന്‍ സാമൂഹിക മാധ്യമങ്ങള്‍ എന്ന പേരില്‍ ആശയ വിനിമയ സേവനം എത്തിക്കുന്നവരില്‍ പ്രധാനികള്‍.  ലാഭം ലക്ഷ്യമാക്കിയുള്ള കമ്പനികളാണിവ. ഇതിന്് മുമ്പും ലാഭം നോക്കി സ്വകാര്യ കമ്പനികള്‍ ഇത്തരം സേവനങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ, സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ അവയില്‍ നിന്ന് വ്യത്യസ്തമാവുന്നു? ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ പരസ്യ വരുമാനം വഴിയാണ് നിലനില്‍ക്കുന്നത്. ടെലിഫോണ്‍, മൊബൈല്‍, കൊറിയര്‍ തുടങ്ങിയ സംവിധാനങ്ങളില്‍ ഉപഭോക്താക്കള്‍ നേരിട്ട് പണം നല്‍കിയാണ്് സേവനം നേടുന്നത്. ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രധാന വരുമാനമാര്‍ഗം പരസ്യം തന്നെയാണ്. പരമ്പരാഗത മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം ഓരോരുത്തര്‍ക്കും അവരവരുടെ രുചിക്കനുസരിച്ചാണ്. ഓരോരുത്തരുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും അത് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്താണിവര്‍ അത് സാധ്യമാക്കുന്നത്. ഓരോ പ്രവൃത്തിയും സംസാരവും കൂടെ  നടന്ന്് രേഖപ്പെടുത്തുകയും അതിനനുസരിച്ചുള്ള പരസ്യങ്ങളും നമുക്കാവശ്യമുള്ള ശിപാര്‍ശകളും നല്‍കുന്നതൊന്നാലോചിച്ചു നോക്കൂ? നമ്മെ നിരീക്ഷിക്കുന്നത് നാം അറിയുന്നില്ല എന്നതു കൊണ്ടു മാത്രമാണ് നമ്മളിതിന് നിന്നു കൊടുക്കുന്നത്. നമ്മെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് നമ്മള്‍ വിലമതിക്കുന്നില്ളെങ്കിലും ഫേസ്ബുക്കും ഗൂഗിളും പോലുള്ള കമ്പനികള്‍ക്ക് ഇത് വിറ്റു കാശാക്കാന്‍ നന്നായറിയാം.
ലോകത്തുള്ള എല്ലാവരെക്കുറിച്ചുമുള്ള വിവരം കൈയിലുള്ളത് അവരെ വളരെ ശക്തരാക്കും. അവര്‍ ഏതു തരത്തിലാണ് ഈ വിവരം ഉപയോഗിക്കുന്നത് എന്ന് നമുക്ക് തീരുമാനിക്കാനാവില്ല. 

വിവരങ്ങള്‍ ചോര്‍ത്താതെ ആശയവിനിമയം


 ഫേസ്ബുക്കോ വാട്്സാപ്പോ തരുന്ന സേവനങ്ങള്‍ റോക്കറ്റ് സയന്‍സൊന്നുമല്ല. ഇത്രയും ആളുകള്‍ അവയിലുണ്ടെന്നതാണവരെ ശക്തരാക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറായ ഡയാസ്പുറ, കോണ്‍ടോക്ക് എന്നിവ ഉപയോഗിച്ച് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വകാര്യത ചോരാതെ നടത്താം. കോണ്‍ടോക്ക് (kontalk) എന്ന ആപ്പ് ആന്‍്േരഡായിഡ് പ്ളേ സ്റ്റോറില്‍ നിന്നോ എഫ് ഡ്രോയിഡില്‍ (FDroid.org) നിന്നോ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം. ഗ്നു/ലിനക്സ്, ഫയര്‍ഫോക്സ് എന്നിവ പോലെയുള്ളൊരു സ്വതന്ത്ര സോഫ്റ്റ്വെയറാണ് കോണ്‍ടോക്ക്. വാട്സ് ആപ്പ് പോലെ അഡ്രസ്സ് ബുക്കിലെ നമ്പറുപയോഗിച്ച്് മറ്റ് കോണ്‍ടോക്ക് ഉപയോക്താക്കളെ കണ്ടുപിടിച്ച് എളുപ്പത്തില്‍ വിവരങ്ങളോ ചിത്രങ്ങളോ കൈമാറാം. ഇതില്‍ രഹസ്യ ഭാഷയിലാണ് വിവരങ്ങള്‍ കൈമാറുന്നതെന്നതിനാല്‍ കോണ്‍ടോക്ക് സേവന ദാതാക്കള്‍ക്ക്് പോലും നമ്മുടെ വിവരം മനസ്സിലാക്കാനാവില്ല.  
നമ്മളുദ്ദേശിക്കുന്ന ആള്‍ക്ക് മാത്രം മനസ്സിലാക്കാവുന്ന രീതിയിലേക്ക് വിവരം മാറ്റുന്നതിനെയാണ് എന്‍ക്രിപ്ഷന്‍ എന്ന് വിളിക്കുന്നത്. രണ്ടുപേര്‍ക്കു മാത്രം മനസ്സിലാകുന്ന കോഡ് വാക്കുകളുപയോഗിക്കുന്നതാണ് ഒരു രീതി. "സാധനം കയ്യിലുണ്ടോ" എന്ന് ദാസനും വിജയനും സിനിമയില്‍ ചോദിക്കുന്ന രംഗം ഓര്‍ത്താല്‍മതി. എന്നാല്‍ ഇതിലും നല്ലതും വ്യാപകമായും ഉപയോഗിക്കുന്നത് അടയ്ക്കാനും തുറക്കാനും രണ്ട് രീതികളുപയോഗിക്കുന്നതാണ് നല്ലത്.  തുറക്കാനും അടക്കാനും ഒരേ കീ ഉപയോഗിക്കുന്നവ അത്ര സുരക്ഷിതമല്ല. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.