ഡെസ്ക്ടോപുകളിലെ ക്രോം ഓപറേറ്റിങ് സിസ്റ്റവും സ്മാര്‍ട്ട്ഫോണുകളിലെ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റവും ഒന്നാകാന്‍ സാധ്യത. ഇവയെ രണ്ടും ലയിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ലയന കരാര്‍ ഒപ്പിട്ടാലും ഒരുവര്‍ഷത്തിലധികം കഴിയാതെ ആന്‍ഡ്രോയിഡ് ക്രോം ഒ.എസ് യാഥാര്‍ഥ്യമാവില്ല.
ചിലപ്പോള്‍ 2016ല്‍ ബീറ്റ പതിപ്പ് ലഭിക്കും. 2017ല്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് ജേര്‍ണല്‍ പറയുന്നത്. ഇതോടെ ടാബ്ലറ്റ്, സ്മാര്‍ട്ട്ഫോണ്‍, ഡെസ്ക്ടോപ് ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ഒന്നാകും. 100 കോടിയിലധികം ഉപകരണങ്ങളില്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നുണ്ട്. 1.6 ദശലക്ഷം ആപ്പുകളുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയറായ ലിനക്സ് അടിസ്ഥാനമാക്കിയാണ് രണ്ട് ഒ.എസുകളും നിര്‍മിച്ചത്. രണ്ട് തരത്തിലാണ് ആപ്പുകളെ പിന്തുണക്കുന്നതെങ്കിലും അടിത്തറ രണ്ടിനും ഒന്നുതന്നെയാണ്. ക്രോം ഒ.എസ് എല്ലാ സിസ്റ്റങ്ങളിലും എല്ലാ പതിപ്പുകളും ഒരുപോലെയാണ് അപ്ഡേറ്റ് ആവുന്നത്. ആന്‍ഡ്രോയിഡും ഈ രീതി സ്വീകരിച്ചാല്‍ കൂടുതല്‍ സുരക്ഷിതമാവും.
രണ്ട് ലിനക്സ് അധിഷ്ഠിത ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ലയിക്കാനുള്ള സാധ്യത രണ്ടുവര്‍ഷം മുമ്പ് ഗൂഗിള്‍ എക്സിക്യുട്ടിവ് ചെയര്‍മാന്‍ എറിക് ഷ്മിഡിറ്റ് പങ്കിട്ടതാണ്. കഴിഞ്ഞവര്‍ഷം രണ്ടിനെയും ഒരുമിപ്പിക്കാന്‍ ഗൂഗിള്‍ പ്രയത്നം തുടങ്ങിയതായി വീണ്ടും അഭ്യൂഹം പരന്നു. ജൂണ്‍ 2014ല്‍ ഇപ്പോഴത്തെ ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ, ഗൂഗിള്‍ ക്രോമില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ റണ്‍ ചെയ്യാനുള്ള ശേഷി നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.