24 ഇഞ്ച് വരെയുള്ള മോണിട്ടറുകളാണ് പലരും തെരഞ്ഞെടുക്കുക. സാദാ കമ്പ്യൂട്ടര്‍ മോണിട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും അല്‍പം വലുത് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പറ്റിയ അവസരം ഇതാണ്. ഡെല്‍ അള്‍ട്രാഷാര്‍പ് 27 ഇഞ്ച് എല്‍ഇഡി മോണിറ്റര്‍ (UZ2715H)വിലക്കുറവില്‍ ലഭിക്കും. നേരത്തെ 69,000 രൂപയുണ്ടായിരുന്ന ഇതിന് 32,000 രൂപ നല്‍കിയാല്‍ മതി.
ഫുള്‍ എച്ച്.ഡിയേക്കാള്‍ മിഴിവുള്ള 2560x1440 പിക്സല്‍ ക്വാഡ് എച്ച്.ഡി റസലൂഷനുള്ള ഐപിഎസ് ഡിസ്പ്ളേയാണ്. കണ്ണിന്‍െറ ആയാസം കുറക്കാന്‍ ആന്‍റി ഗ്ളെയര്‍ കോട്ടിങ്ങുണ്ട്. മങ്ങാത്ത 178 ഡിഗ്രി കാഴ്ച നല്‍കും. ഗ്രാഫിക്സ് ജോലികള്‍ക്കോ ഗെയിം കളിക്കാനോ ഉയര്‍ന്ന റസലൂഷനുള്ള ഈ മോണിട്ടര്‍ അനുയോജ്യമാണ്. ഡിസ്പ്ളേ വലുതായതിനാല്‍ ഇരുവശങ്ങളിലും രണ്ട് വിന്‍ഡോകള്‍ തുറന്ന് ഒരേസമയം പലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ഒരു മിനി ഡിസ്പ്ളേ പോര്‍ട്ട്, ഒരു ഡിസ്പ്ളേ പോര്‍ട്ട്, ആറ് യുഎസ്ബി 3.0 പോര്‍ട്ട് എന്നിവയുണ്ട്. കെവിഎം സ്വിച്ചുള്ളതിനാല്‍ മോണിട്ടറില്‍ രണ്ട് സി.പിയുകള്‍ ഘടിപ്പിക്കാന്‍ കഴിയും. മുന്നിലേക്കും പിന്നിലേക്കും തിരിക്കാനും ഉയരം ക്രമീകരിക്കാനും കഴിയും.
അല്‍പംകൂടി വിലക്കുറഞ്ഞത് വേണമെങ്കില്‍ BenQ GW2765HT എടുക്കാം. 26,000 രൂപയാണ് ഏകദേശ വില. 2560x1440 പിക്സല്‍ റസലൂഷനുള്ള 27 ഇഞ്ച് ഐപിഎസ് സ്ക്രീന്‍ 16:9 അനുപാതത്തിലുള്ള കാഴ്ചനല്‍കും.
ഇനി രണ്ട് 20 ഇഞ്ച് മോണിട്ടറുകള്‍ ഒരുമിച്ച് വെക്കുന്നത്ര വീതിയുള്ള എല്‍ജിയുടെ അള്‍ട്രാവൈഡ് 34 ഇഞ്ച് (34UM95) മോണിട്ടറുമുണ്ട്. 3440X1440 പിക്സല്‍ റസലൂഷനുള്ള 34 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേയാണ്. 21:9 അനുപാതത്തില്‍ കാഴ്ച നല്‍കും. ഒരേസമയം നാല് സ്ക്രീനുകളാക്കി ഉപയോഗിക്കാം. ഏകദേശം 60,000 രൂപ വരും. ഡാറ്റകള്‍ അതിവേഗം കൈമാറ്റം ചെയ്യാനും ഒരേസമയം ആറ് ഉപകരണങ്ങള്‍ ഘടിപ്പിക്കാനും കഴിയുന്ന തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടാണ് പ്രധാന പ്രത്യേകത. രണ്ട് എച്ച്ഡിഎംഐ പോര്‍ട്ട്, രണ്ട് യുഎസ്ബി 2.0 പോര്‍ട്ട്, ഒരു യുഎസ്ബി 3.0 പോര്‍ട്ട്, 3.5 എംഎം സ്റ്റീരിയോ ഒൗട്ട്, ഡിസ്പ്ളേ പോര്‍ട്ട് എന്നിവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.