ഒരുകാലത്ത് ഏവരുടെയും പ്രിയ സാമൂഹിക മാധ്യമമായിരുന്ന ഓര്‍ക്കുട്ട് തിരിച്ചുവരുന്നു. പേരിലും രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് രണ്ടാംവരവ്. ഫേസ്ബുക്ക് പ്രചാരമേറിയതോടെ 2014 സെപ്തംബര്‍ 30ന് ഓര്‍ക്കുട്ട് സേവനം അവസാനിപ്പിക്കുകയായിരുന്നു. ഹലോ എന്നാണ് പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍്റെ പേര്. ഒരേ തരത്തിലുള്ള ഇഷ്ടങ്ങളും ഹോബികളും ഉള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ഫേസ്ബുക്കുമായി മത്സരിക്കുന്നതല്ല ഹലോയുടെ ഫീച്ചറുകള്‍. ഹലോയിലൂടെ 300 ദശലക്ഷത്തിലധികം ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. ഗ്രൂപ്പുകളെയും ഫാന്‍സ് ക്ളബുകളെയും ബന്ധിപ്പിക്കാന്‍ ഓര്‍ക്കുട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഓരോ ഇഷ്ടങ്ങളുള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ലൈക്കുകളുടെ ലോകമല്ല, ലൗവിന്‍െറ ലോകമാണ് ഹലോ തുറക്കുന്നത്.
2004ല്‍ ആരംഭിച്ച ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയായിരുന്നു ഓര്‍ക്കുട്ട്. വന്‍ പ്രചാരംനേടിയതോടെ ഓര്‍ക്കുട്ടിനെ വൈകാതെ ഗൂഗിള്‍ ഏറ്റടെുത്തു. എന്നാല്‍ ഫേസ്ബുക്കിന്‍്റെ വളര്‍ച്ച തളര്‍ത്തിയ ഓര്‍ക്കുട്ട് പത്താം വാര്‍ഷികത്തില്‍ നിര്‍ത്തലാക്കി. ഓര്‍ക്കുട്ട് സ്ഥാപകന്‍ ഓര്‍ക്കുട്ട് ബുയുക്കൊട്ടന്‍ തന്നെയാണ് ഹലോയുടെയും പിന്നണിയില്‍. ഓര്‍ക്കുട്ട് ഡോട്ട് കോമില്‍ ഹലോയിലേക്ക് സ്വാഗതം ചെയ്ത് സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ യു.എസ്, കാനഡ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ഹലോ ലഭ്യമാണ്. ജര്‍മനി, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ മാസം ഹലോ ലഭ്യമാകുമെന്നും വെബ്സൈറ്റില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.