വേഗക്കുറവോ, പ്രത്യേക അക്കൗണ്ടോ ഇവിടെ വിഷയമേയല്ല. വാട്ആപ്, ഫേസ്ബുക് മെസഞ്ചര്‍, ഹാങ്ങൗട്ട്, ഇമോ ഇവരുടെ കാര്യമല്ല പറഞ്ഞുവരുന്നത്.  വേഗംകുറഞ്ഞ നെറ്റ് വര്‍ക്കുകളില്‍ പോലും തടസ്സമില്ലാതെ വീഡിയോ കോളിങ്  ചെയ്യാന്‍ സഹായിക്കുന്ന ഗൂഗിള്‍ ഡ്യുവോ (Google Duo) എന്ന ചാറ്റ് ആപ്പാണ് കക്ഷി. ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ളേ സ്റ്റോറിലെ ഒന്നാംനമ്പര്‍ ആപായി മാറി ഡ്യുവോ. താമസിയാതെ ഗൂഗിള്‍ ഡ്യുവോയില്‍ ഓഡിയോ മാത്രമുള്ള കോളുകളും (വെറും വിളി) ചെയ്യാന്‍ സൗകര്യമൊരുങ്ങും.  വൈ ഫൈക്ക് കുറഞ്ഞ ബാന്‍ഡ്വിഡ്തോ, മൊബൈല്‍ നെറ്റ്വര്‍ക്കിന് വേഗക്കുറവോ വരുമ്പോള്‍ ശബ്ദകോളുകള്‍ വിളിക്കാം. ഇനി മുഖം കാണിക്കാന്‍ സാധിക്കാത്തപ്പോഴും ഓഡിയോ കോളിന്‍െറ സഹായം തേടാം. 
സ്മാര്‍ട്ട്ഫോണുകള്‍ക്ക് മാത്രമുള്ള ഈ സൗജന്യ വീഡിയോ കോളിങ് ആപ്പ് ആന്‍ഡ്രോയ്ഡിലും ഐഫോണുകളിലും പ്രവര്‍ത്തിക്കും. ഇതിലൂടെ ചാറ്റിങ് ആരംഭിക്കാന്‍ ഫോണ്‍ നമ്പര്‍ മാത്രമാണ് വേണ്ടത്. പ്രത്യേക ഗൂഗിള്‍ അക്കൗണ്ട് ആവശ്യമില്ല. മൊബൈല്‍ കോണ്ടാക്ട് പട്ടികയിലുള്ളവരെ ഡ്യുവോയിലൂടെ വിളിക്കാന്‍ കഴിയും. ഒറ്റ ടാപ്പില്‍ തന്നെ വീഡിയോ കോളിങ് തുടങ്ങാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റിങ് ഇല്ല. ബാന്‍ഡ്വിഡ്ത് കുറഞ്ഞാല്‍ വീഡിയോയുടെ റസലൂഷന്‍ കുറച്ച് കോള്‍ തടസ്സപ്പെടാതെ നോക്കും. കോളിങ്ങിനിടെ വൈ ഫൈയില്‍നിന്ന് ഡാറ്റ കണക്ഷനിലേക്ക് എത്തിയാലും മുറിയാതെ കോള്‍ തുടരാം. കോള്‍ എടുക്കുന്നതിന് മുമ്പ് ഫോണ്‍ സ്ക്രീനില്‍ പൂര്‍ണ വീഡിയോ കാണാന്‍ നോക്ക് നോക്ക് ( Knock Knock ) സംവിധാനമുണ്ട്. 
മെയിലെ ഡെവലപ്പര്‍ സമ്മേളനത്തില്‍ രണ്ട് മെസേജിങ് ആപ്പുകള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് ഗൂഗിള്‍ ഡ്യുവോ. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് മെസേജിങ് ആപ് ‘അലോ’ ( Allo ) ആണ് രണ്ടാമന്‍. അതെന്ന് പുറത്തിറക്കുമെന്ന് ഗൂഗിള്‍ സൂചിപ്പിക്കുന്നില്ല.ഗൂഗിളിന്‍െറ നിലവിലുള്ള ഹാങൗട്ടിനെ ഡ്യുവോ ബാധിക്കില്ല. മൊബൈല്‍ വീഡിയോ ചാറ്റിങ്ങിലെ സങ്കീര്‍ണതകളും പരിമിതികളും ഒഴിവാക്കി, ലളിതമാക്കുകയാണ് ഡ്യുവോയുടെ ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.